എല്ലാം നിയന്ത്രണത്തിലാണ്, ഇത് നേരത്തെ പ്ലാൻ ചെയ്തത്: ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ വ്യക്തത വരുത്തി നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്ന സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.അതിൽ പ്രധാനമായും ചൂണ്ടിക്കാണിച്ച ഒന്ന് ട്രെയിനിങ് ഫെസിലിറ്റി ആയിരുന്നു. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ പനമ്പിള്ളി നഗർ മൈതാനമായിരുന്നു പരിശീലനത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്.എന്നാൽ ഇത്തവണ സൂപ്പർ ലീഗ് കേരള ക്ലബ്ബുകൾ അത് എടുത്തു കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലന മൈതാനം തൃപ്പൂണിത്തറയിൽ നിർമ്മിക്കുന്നു എന്നായിരുന്നു റൂമറുകൾ. എന്നാൽ അതിന്റെ നിർമ്മാണം മന്ദഗതിയിലാണ്,കൃത്യമായ ട്രെയിനിങ് ഫെസിലിറ്റികൾ കേരള ബ്ലാസ്റ്റേഴ്സിന് ഇല്ല എന്നുള്ള വാർത്തകൾ ഒക്കെയും പുറത്തേക്ക് വന്നിരുന്നു.അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു ക്ലാരിറ്റി മഞ്ഞപ്പട ആവശ്യപ്പെടുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ആയ നിഖിൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിട്ടുണ്ട്.എല്ലാം നിയന്ത്രണത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഓഗസ്റ്റ് മാസം അവസാനം വരെ കൊൽക്കത്തയിൽ തുടരുക എന്നുള്ളത് നേരത്തെ പ്ലാൻ ചെയ്തിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ട്രെയിനിങ് സൗകര്യത്തിന്റെ കാര്യത്തിൽ അദ്ദേഹം നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.
‘ ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ എല്ലാം നിയന്ത്രണത്തിലാണ്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഞങ്ങൾ ഈ ക്ലബ്ബിന്റെ ഉടമസ്ഥതയിൽ.ഈ ഏഴുവർഷവും ഉയർന്ന നിലവാരത്തിലുള്ള ട്രെയിനിങ് സൗകര്യങ്ങൾ ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ചില ബാഹ്യ പ്രശ്നങ്ങൾ കാരണം കൊൽക്കത്തയിൽ തന്നെ തുടരാൻ ഞങ്ങൾ നേരത്തെ തീരുമാനിച്ചതാണ്.ഓഗസ്റ്റ് മാസം അവസാനം വരെ തുടരാനായിരുന്നു പ്ലാൻ.അത് കുറച്ചുകൂടി ഞങ്ങൾ ദീർഘിപ്പിച്ചു.ടെക്നിക്കൽ ടീമുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് ദീർഘിപ്പിച്ചത്. കൊച്ചിയിലെ മഴ കാരണവും കൊൽക്കത്തയിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ വേണ്ടിയും ആണ് ഇത് ദീർഘിപ്പിച്ചത്. എല്ലാം നിലവിൽ ക്ലബ്ബിന്റെ നിയന്ത്രണത്തിലാണ് ‘ ഇതാണ് നിഖിൽ നൽകുന്ന വിശദീകരണം.
ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒട്ടുമിക്ക ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. അത് ആരാധകർക്ക് തൃപ്തി പകരുന്ന ഒന്ന് തന്നെയാണ്.കാര്യമായ സൈനിങ്ങുകൾ നടന്നില്ല, ബ്ലാസ്റ്റേഴ്സിന്റെ ഡോമസ്റ്റിക് താരങ്ങൾ ദുർബലമാണ് എന്നിവയൊക്കെയാണ് നിലവിലെ പോരായ്മകൾ.അക്കാര്യത്തിൽ മാത്രമാണ് ക്ലബ്ബിന്റെ മാനേജ്മെന്റിനോട് ഇപ്പോൾ ആരാധകർക്ക് എതിർപ്പുള്ളത്.