കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് നേരിടുക.മത്സരത്തെ വളരെ ഗൗരവത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് സമീപിക്കുന്നത്. കാരണം അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിന് അറുതി വരുത്തേണ്ടത് അനിവാര്യമാണ്.കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ നോവ സദോയി പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായി എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാകും. പുതിയ അഭിമുഖത്തിൽ തന്റെ മെന്റാലിറ്റിയെ നോവ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തോൽവി ഒട്ടും ഇഷ്ടപ്പെടാത്ത താരമാണ് നോവ.ട്രെയിനിങ്ങിൽ പോലും പരാജയപ്പെടുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് നോവ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.
‘ ഞാൻ വളരെയധികം പാഷനേറ്റായ ഒരു താരമാണ്. ട്രെയിനിങ്ങിൽ പോലും പരാജയപ്പെടുന്നത് ഇഷ്ടപ്പെടാത്ത താരമാണ് ഞാൻ.എപ്പോഴും എന്റെ ടീം വിജയിക്കണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത് ‘ ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന് കഠിനമാണ് കാര്യങ്ങൾ. എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് തോൽവികൾ ഏറ്റുവാങ്ങി കഴിഞ്ഞു.നോവ എല്ലാ മത്സരങ്ങളിലും തന്റെ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. എന്നാൽ പ്രതിരോധത്തിലേയും ഗോൾകീപ്പിംഗിലെയും പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്സ് പലപ്പോഴും തിരിച്ചടിയാകുന്നത്.