ഒന്നും സംഭവിച്ചില്ല, ട്രാൻസ്ഫർ വിൻഡോ അടച്ചു,ബ്ലാസ്റ്റേഴ്സ് ഫാൻസ് രോഷത്തിൽ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ്ബൈ പറഞ്ഞിരുന്നു.ചെർനിച്ച്,ലെസ്ക്കോവിച്ച്,സക്കയ്,ദിമി,ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരൊക്കെ ക്ലബ്ബ് വിട്ട വിദേശ താരങ്ങളാണ്. കൂടാതെ ജീക്സൺ സിങ്ങിനെ ബ്ലാസ്റ്റേഴ്സ് വലിയ ഒരു തുകക്ക് വിൽക്കുകയും ചെയ്തിരുന്നു. രണ്ട് ഗോൾകീപ്പർമാരും ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടുണ്ട്.

കൂടാതെ പല പൊസിഷനുകളും ദുർബലമാണ്.അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് വേണം പറയാൻ.3 വിദേശ താരങ്ങളെ സൈൻ ചെയ്തു എന്നുള്ളത് മാറ്റി നിർത്തിയാൽ പ്രധാനപ്പെട്ട സൈനിങ്ങുകൾ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. ഇന്നലെയായിരുന്നു ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിന്റെ അവസാന ദിവസം. ബ്ലാസ്റ്റേഴ്സ് കൂടുതൽ താരങ്ങളെ എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ അതും ഉണ്ടായിട്ടില്ല.

ഇനിയിപ്പോ ഫ്രീ ഏജന്റ്മാരായ താരങ്ങളെ എത്തിക്കാനുള്ള ഓപ്ഷൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അതായത് ഡൊമസ്റ്റിക് സൈനിങ്ങുകൾ നടക്കാൻ സാധ്യത കുറവാണ്.നോഹ് സദോയി,ജീസസ് ജിമിനസ്,അലക്സാൻഡ്രെ കോയെഫ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളായി കൊണ്ട് എത്തിച്ചിട്ടുള്ളത്.

ഗോൾകീപ്പർമാരായിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെ ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ അമാവിയ,ലിക്മാബം രാകേഷ് എന്നിവരെയും ക്ലബ്ബ് സൈൻ ചെയ്തിട്ടുണ്ട്.ഇത് മാറ്റി നിർത്തിയാൽ വേറൊന്നും തന്നെ സംഭവിച്ചിട്ടില്ല.മികച്ച താരങ്ങളെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ക്ലബ്ബിനോട് ആരാധകർക്ക് വലിയ രോഷമുണ്ട്. ഈ സീസണിലും വലിയ പ്രതീക്ഷകൾ വെക്കേണ്ടതില്ല എന്ന് ആരാധകർ ഇപ്പോൾ അവകാശപ്പെടുന്നത്.

Kbfctransfer update
Comments (0)
Add Comment