കഴിഞ്ഞ ജൂൺ 25 ആം തീയതി ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ വിമർശിച്ചു കൊണ്ടായിരുന്നു ആ പോസ്റ്റ്.ദിമിയുടെ പകരക്കാരനെ സൈൻ ചെയ്യാത്തതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു ആ പോസ്റ്റ് ഉണ്ടായിരുന്നത്. എന്നാൽ അത് ഷെയർ ചെയ്തു കൊണ്ട് ബ്ലാസ്റ്റേഴ്സ് ഡയറക്ടറായ നിഖിൽ ഒരു പ്രതികരണം രേഖപ്പെടുത്തിയിരുന്നു.this isn’t going to age well എന്നായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ഇതിന് അധികം പ്രായമാകില്ല എന്നാണ് ഈ ക്യാപ്ഷന്റെ അർത്ഥം വരുന്നത്.
അതായത് ഉടൻതന്നെ സ്ട്രൈക്കർ സൈനിങ് പൂർത്തിയാകും എന്നായിരുന്നു അദ്ദേഹം ഇതിലൂടെ പറഞ്ഞിരുന്നത്. ജൂൺ 26ആം തീയതിയാണ് അദ്ദേഹം ഈ വാഗ്ദാനം നടത്തിയത് എന്നോർക്കണം.ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സൈനിങ്ങ് പൂർത്തിയാക്കിയത് കഴിഞ്ഞമാസം അവസാനത്തിലാണ്. അതായത് ഏകദേശം മൂന്നു മാസത്തോളം കഴിഞ്ഞിട്ടാണ് ഈ സ്ട്രൈക്കർ സൈനിങ് ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്.
അതുകൊണ്ടുതന്നെ ഈ ക്യാപ്ഷനും വെച്ച് വലിയ രൂപത്തിലുള്ള ട്രോളുകൾ നിഖിലിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.സ്ട്രൈക്കർ സൈനിങ് വൈകിയതിന്റെ പേരിലാണ് ഇത്രയധികം വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നത്.ഇന്ന് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ആദ്യം പ്രതികരിച്ചത് ഈ വിഷയത്തിൽ തനിക്ക് ലഭിച്ച ട്രോളുകളോടാണ്. അന്ന് സംഭവിച്ചത് എന്താണ് എന്നുള്ളത് നിഖിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘എന്റെ അവസാനത്തെ ട്വീറ്റ് നല്ല രീതിയിൽ അല്ല പോയത്. എന്താണ് സംഭവിച്ചത് എന്നുള്ളത് ഞാൻ വ്യക്തമാക്കി തരാം.ആ സമയത്ത് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിലായിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഞാൻ ഒരല്പം മുന്നോട്ട് കയറി വരുകയായിരുന്നു ‘ ഇതാണ് നിഖിൽ പറഞ്ഞിരുന്നത്.
അതായത് ആ ട്വീറ്റ് ചെയ്യുന്ന സമയത്ത് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികയായിരുന്നു ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നതെന്നും എന്നാൽ അത് പിന്നീട് നടക്കാതെ പോയി എന്നുമാണ് ഇദ്ദേഹം നൽകുന്ന വിശദീകരണം. ഏതായാലും ആ ട്വീറ്റിന്റെ പേരിൽ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ആരാധകരുടെ പല വിമർശനങ്ങൾക്കും അദ്ദേഹം കൃത്യമായ ഒരു വിശദീകരണം ഇപ്പോൾ നൽകിയിട്ടുണ്ട്. എന്തൊക്കെയായാലും മികച്ച റിസൾട്ട് മാത്രമാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് ഒരു കൂട്ടം ആരാധകർ ആവശ്യപ്പെടുന്നത്.