കിരീടം ലഭിച്ചിട്ടില്ലായിരിക്കാം, പക്ഷേ ഒന്നും നഷ്ടമായിട്ടില്ല: ആരാധകരോട് നിഖിൽ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പ്രതിഷേധമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ നടത്തിയത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്.ആരാധകർ ആഗ്രഹിക്കുന്ന രൂപത്തിലുള്ള സൈനിങ്ങുകൾ ഇത്തവണ ഉണ്ടായിട്ടില്ല.ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നേരത്തെ പുറത്തായി. നോർത്ത് ഈസ്റ്റ് കപ്പടിച്ചതോടെ ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത ഏക ഐഎസ്എൽ ക്ലബ് ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മാറി.ഇതൊക്കെ ആരാധകരുടെ രോഷം വർദ്ധിപ്പിക്കുകയായിരുന്നു.
ഇതോടെ ബ്ലാസ്റ്റേഴ്സിനെതിരെയും മാനേജിംഗ് ഡയറക്ടർ ആയ നിഖിലിനെതിരെയും വലിയ വിമർശനങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്.ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് വലിയ ഒരു സ്റ്റേറ്റ്മെന്റ് അദ്ദേഹം ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. ആരാധകരുടെ ഒരുപാട് ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. 10 വർഷമായി കിരീടമില്ല എന്നതിന്റെ പേരിൽ നിലവിലെ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല എന്നാണ് നിഖിൽ പറഞ്ഞിട്ടുള്ളത്. എല്ലാ അർത്ഥത്തിലും ക്ലബ്ബ് ഇംപ്രൂവ് ആയിട്ടുണ്ടെന്നും കിരീടം ലഭിച്ചിട്ടില്ലെങ്കിലും ആത്മാർത്ഥത നഷ്ടമായിട്ടില്ലെന്നും ഭാവിയിൽ കിരീടം നേടുമെന്നും നിഖിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘ 10 വർഷമായി കിരീടം ഇല്ലാത്തതിന്റെ പേരിൽ ഈ മാനേജ്മെന്റിന് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. കാരണം 2016 /17 സീസണിലാണ് ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. മാത്രമല്ല 2021 മുതലാണ് ഞങ്ങൾ ഫുട്ബോൾ ഓപ്പറേഷൻസ് ഏറ്റെടുത്തത്.അന്നുമുതൽ തുടർച്ചയായി മൂന്ന് പ്ലേ ഓഫുകൾ നമ്മൾ കളിച്ചു. ക്ലബ്ബിന്റെ എല്ലാ മേഖലകളിലും ഇംപ്രൂവ്മെന്റ് കൈവരിച്ചു. നമുക്ക് കിരീടം നേടാൻ സാധിച്ചിട്ടില്ല എന്നതിന്റെ നിരാശ എനിക്ക് മനസ്സിലാകും.പക്ഷേ നമ്മുടെ വിഷനും ആത്മാർത്ഥതയും നഷ്ടമായിട്ടില്ല.തീർച്ചയായും നമ്മൾ കിരീടം നേടുക തന്നെ ചെയ്യും.
ഈ ക്ലബ്ബിനോടുള്ള കമ്മിറ്റ്മെന്റ് ഞങ്ങൾക്ക് ഒരിക്കൽ പോലും നഷ്ടമായിട്ടില്ല. ആരാധകരോട് ഈ സ്റ്റേറ്റിനോടോ ഉള്ള ആത്മാർത്ഥത ഞങ്ങൾക്ക് ഒരിക്കലും പോയിട്ടില്ല. ഞങ്ങൾക്ക് മിസ്റ്റേക്കുകൾ പറ്റിയിട്ടുണ്ടാവാം,പക്ഷേ ഞങ്ങൾ വർക്ക് ചെയ്യുന്നുണ്ട്.നേട്ടങ്ങൾ സ്വന്തമാക്കുക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ‘ ഇതാണ് നിഖിൽ എഴുതിയിട്ടുള്ളത്.
ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം കഴിയാവുന്ന രീതിയിൽ അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. വേണ്ടത്ര സൈനിങ്ങുകൾ ഇത്തവണ നടത്താത്തത് മാത്രമാണ് ആരാധകരെ രോഷം പിടിപ്പിക്കുന്നത്.ക്ലബ്ബിന് ഇടയിലും ആരാധകർക്കിടയിലും കൃത്യമായ കമ്മ്യൂണിക്കേഷൻ നടക്കും എന്നുള്ള ഉറപ്പ് അദ്ദേഹം നൽകുകയും ചെയ്തിട്ടുണ്ട്.