തുർക്കിയിൽ മുഖ്യറഫറിയെ ഇടിച്ചു വീഴ്ത്തി ചവിട്ടിക്കൂട്ടി,അധികം വൈകാതെ ഇന്ത്യയിലും കാണാൻ കഴിയുമെന്ന് ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തന്നെ ശോഭ തന്നെ കെടുത്തുന്ന നിലവാരം കുറഞ്ഞ റഫറിമാർക്കെതിരെയും റഫറിയിങ്ങിനെതിരെയും നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലായിരുന്നു ഏറ്റവും വലിയ പ്രതിഷേധം കണ്ടത്. അതേ തുടർന്ന് പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വലിയ വിലക്കും പിഴയും ലഭിച്ചു.കേരള ബ്ലാസ്റ്റേഴ്സിനും വലിയ ഫൈൻ ലഭിച്ചിരുന്നു. പക്ഷേ ഈ സീസണിലും കാര്യങ്ങൾക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

മോശം റഫറിയിങ് തുടരുകയാണ്. അതിനെതിരെ ശബ്ദിച്ചതിന് വീണ്ടും വുക്മനോവിച്ചിന് ശിക്ഷ നേരിടേണ്ടിവന്നു. ഇങ്ങനെ ഇന്ത്യയിൽ റഫറിംഗ് വലിയ വിവാദമായി നിലകൊള്ളുന്ന സമയത്താണ് തുർക്കിയിൽ നിന്നും അസാധാരണമായ ഒരു വാർത്ത വന്നിട്ടുള്ളത്. റഫറിയെ ക്ലബ്ബ് പ്രസിഡണ്ടും ക്ലബ്ബിലെ ഒഫീഷ്യൽസും കൂടിച്ചേർന്നുകൊണ്ട് ആക്രമിച്ച വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.

തുർക്കിഷ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകളാണ് അങ്കരാഗുക്കുവും റിസസ്പോറും. മത്സരത്തിൽ റഫറി അങ്കരാക്കുവിന് പ്രതികൂലമായി പല തീരുമാനങ്ങളും എടുക്കുകയായിരുന്നു.ഒരു റെഡ് കാർഡ് അവർക്ക് വഴങ്ങേണ്ടിവന്നു, അവരുടെ ഒരു ഗോൾ നിഷേധിക്കപ്പെട്ടു, ഒരു പെനാൽറ്റി നിഷേധിക്കപ്പെട്ടു, മത്സരത്തിന് കൂടുതൽ എക്സ്ട്രാ ടൈം നൽകിയതിനാൽ എതിർ ടീം സമനില ഗോൾ നേടി, ഇങ്ങനെ എല്ലാ തീരുമാനങ്ങളും അങ്കരാക്കുവിന് എതിരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മത്സരം അവസാനിച്ച ഉടനെ ക്ലബ്ബിന്റെ പ്രസിഡന്റ് മൈതാനത്തേക്ക് ഓടിയെത്തുകയായിരുന്നു. എന്നിട്ട് മത്സരത്തിലെ മുഖ്യ റഫറിയുടെ മുഖത്ത് ഒരു ഇടി നൽകി.ഇതോടെ അദ്ദേഹം നിലത്ത് വീണു.ഇതിനിടെ അങ്കരാഗുക്കു ക്ലബ്ബിലെ മറ്റു ഒഫീഷ്യൽസുകൾ അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.ഇതോടെ അദ്ദേഹത്തിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കണ്ണ് വീർത്ത് തടിച്ചതായി നമുക്ക് ഫോട്ടോകളിൽ നിന്നും വ്യക്തമാകുന്നതാണ്.

റഫറിയെ ആക്രമിച്ചത് വലിയ വിവാദമായി. തുർക്കിഷ് പ്രസിഡന്റ് ലീഗ് നിർത്തി വെക്കുകയും ചെയ്തു. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ട്വിറ്ററിൽ ഇത് വലിയ രൂപത്തിൽ ചർച്ചചെയ്യുന്നുണ്ട്.ഇങ്ങനെ പോയാൽ വൈകാതെ ഇന്ത്യയിലും ഈ കാഴ്ച കാണാൻ കഴിയും എന്നാണ് ഇവർ പറയുന്നത്.അതായത് ഇന്ത്യയിലെ റഫറിമാർക്ക് നേരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടന്നാൽ പോലും അത്ഭുതപ്പെടാനില്ല എന്നാണ് ചിലരുടെ അഭിപ്രായം. അത്രയേറെ മോശം റഫറിമാരാണ് ഇവിടെയുള്ളത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

refereeTurkey
Comments (0)
Add Comment