ട്വിറ്റർ വേൾഡ് കപ്പ്,അൽ നസ്‌റിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്,ഗ്രൂപ്പിൽ ഒന്നാമത്!
ഡിപ്പോർട്ടസ് ഫിനാൻസസിന്റെ ട്വിറ്റർ വേൾഡ് കപ്പ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യമാണ്. എന്തെന്നാൽ അതിന്റെ ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ മലയാളി ഫുട്ബോൾ ആരാധകരെ ആവേശത്തിൽ നടത്തിയ ഒരു കാര്യം സംഭവിച്ചിരുന്നു.മറ്റൊന്നുമല്ല,കേരള ബ്ലാസ്റ്റേഴ്സിനെ അവർ ഉൾപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിലെ ആരാധക പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് തുണയായിട്ടുള്ളത്.
ഗ്രൂപ്പ് ഡിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നത്.മാഞ്ചസ്റ്റർ സിറ്റി,അൽ നസ്ർ എന്നിവരൊക്കെ ഈ ഗ്രൂപ്പ് ഡി യിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം അൽ നസ്റിനെതിരെയായിരുന്നു. 24 മണിക്കൂർ സമയത്തെ പോൾ ആണ് ട്വിറ്ററിൽ അവർ വെക്കുക.അതിന്റെ സമയം അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്.
ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിനെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ 24 മണിക്കൂർ പിന്നിട്ടപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 3435 വോട്ടുകളാണ്. ഇതിൽ 76% വോട്ടുകൾ നേടി കൊണ്ട് വിജയം കരസ്ഥമാക്കിയിട്ടുള്ളത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ബാക്കിവരുന്ന 24% ആണ് റൊണാൾഡോയുടെ അൽ നസ്ർ സ്വന്തമാക്കിയിട്ടുള്ളത്.
ഇതോടെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത് പ്രവേശിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് പോയിന്റുകളാണ് സമ്പാദ്യം. മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്ന് പോയിന്റുകൾ നേടിയ ബ്രസീലിയൻ ക്ലബ്ബായ ബോട്ടോഫോഗോ രണ്ടാം സ്ഥാനത്തുണ്ട്.മാഞ്ചസ്റ്റർ സിറ്റി,അൽ നസ്ർ എന്നിവരെ കൂടാതെ മില്യണാരിയോസ് എന്ന ക്ലബ്ബാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്ത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.