കേരള ബ്ലാസ്റ്റേഴ്സ് ഇന്നലത്തെ മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയോട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ മത്സരത്തിൽ ലീഡ് സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ദിമി നേടിയ ഗോൾ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു. പക്ഷേ അധികം വൈകാതെ തന്നെ അവർ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു.ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മോശമല്ലാത്ത രൂപത്തിൽ ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുണ്ട്. രണ്ട് ടീമുകൾക്കും മത്സരത്തിൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുമുണ്ട്.ഇതിനിടെ ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി ഈ മത്സരത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സുപ്രധാനതാരമായ ഡാനിഷ് ഫറൂഖ് ഇന്നലത്തെ മത്സരത്തിൽ ഒരു യെല്ലോ കാർഡ് കണ്ടിരുന്നു.ഇതോടുകൂടി ഈ സീസണിൽ അദ്ദേഹം വഴങ്ങുന്ന ഏഴാമത്തെ യെല്ലോ കാർഡ് ആണ് ഇത്.അതുകൊണ്ടുതന്നെ ഒരു സസ്പെൻഷൻ കൂടി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.അടുത്ത മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. ഈസ്റ്റ് ബംഗാൾ എഫ്സി ആണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
അതിനേക്കാൾ തിരിച്ചടി ലഭിച്ചത് ഡ്രിൻസിച്ചിന്റെ കാര്യത്തിലാണ്.നാലാമത്തെ യെല്ലോ കാർഡ് ആണ് താരത്തിന് ഇന്നലത്തെ മത്സരത്തിൽ ലഭിച്ചത്.അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിൽ താരത്തിന് പുറത്തിരിക്കേണ്ടിവരും.ഇദ്ദേഹത്തിന്റെ അഭാവമായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക.കാരണം പ്രതിരോധത്തിൽ ഏറെ മികച്ച പ്രകടനം നടത്തുന്ന താരം ഡ്രിൻസിച്ച് തന്നെയാണ്. ഇതിനൊക്കെ പുറമേ പരിക്കിന്റെ പ്രശ്നങ്ങളും ബാസ്റ്റേഴ്സിനെ അലട്ടിയിട്ടുണ്ട്.
അതായത് മത്സരത്തിനിടയിൽ ജസ്റ്റിൻ ഇമ്മാനുവലിന് പരിക്ക് പറ്റിയിരുന്നു. പരിക്ക് എത്രത്തോളം സീരിയസാണ് എന്നത് വ്യക്തമല്ല.ഏതായാലും നിർണായകമായ മത്സരങ്ങളാണ് ക്ലബ്ബിനെ കാത്തിരിക്കുന്നത്. വിജയത്തിലേക്ക് നയിക്കാൻ പരിശീലകന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.