രാഹുൽ പുറത്തേക്കോ? രണ്ട് ക്ലബ്ബുകൾക്ക് വേണം!

കേരള ബ്ലാസ്റ്റേഴ്സിലെ അഴിച്ചു പണി തകൃതിയായി നടക്കുകയാണ്. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.ദിമിയെയാണ് ബ്ലാസ്റ്റേഴ്സിന് ആദ്യം നഷ്ടമായത്.ലാറ ശർമ്മ,കരൺജിത്ത് സിങ് എന്നിവർ പിന്നീട് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു.സക്കായ്,ലെസ്സ്‌കോ എന്നിവരും ബ്ലാസ്റ്റേഴ്സ് വിട്ടു.

ഏറ്റവും ഒടുവിൽ ചെർനിച്ചും ബ്ലാസ്റ്റേഴ്സ് വിടുകയാണ് ചെയ്തിട്ടുള്ളത്. ഇവരെയൊന്നും നിലനിർത്താൻ ക്ലബ്ബ് താൽപര്യപ്പെടാതിരിക്കുകയായിരുന്നു.ഇനിയും കൂടുതൽ വിടവാങ്ങലുകൾ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിലൊന്ന് കെപി രാഹുൽ ആയിരിക്കുമോ എന്നതാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. അദ്ദേഹവുമായി ബന്ധപ്പെട്ട റൂമറുകൾ ഇപ്പോൾ സജീവമാണ്.

അതായത് രാഹുലിനെ സ്വന്തമാക്കാൻ വേണ്ടി രണ്ട് ക്ലബ്ബുകൾ രംഗത്ത് വന്നു കഴിഞ്ഞു. സൗത്ത് ക്ലബ്ബുകൾ തന്നെയാണ് ഉള്ളത്. ബംഗളൂരു എഫ്സി,ചെന്നൈയിൻ എഫ്സി എന്നിവരാണ് ആ രണ്ട് ക്ലബ്ബുകൾ. ബ്ലാസ്റ്റേഴ്സ് ഈ മലയാളി താരത്തെ കൈവിടുമോ എന്നത് വ്യക്തമായിട്ടില്ല.നേരത്തെ ഗോവ രാഹുലിൽ താൽപര്യം പ്രകടിപ്പിച്ചു എന്ന വാർത്തകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് രാഹുൽ നടത്തിയിട്ടുള്ളത്.അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡിനും ഇപ്പോൾ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. താരത്തെ ഒഴിവാക്കണമെന്ന് ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും മോശം പ്രകടനം നടത്തിയ താരത്തെ ബ്ലാസ്റ്റേഴ്സ് കൈവിട്ടാലും അതിൽ അത്ഭുതപ്പെടേണ്ടതൊന്നുമില്ല.

Kerala BlastersRahul Kp
Comments (0)
Add Comment