കേരളത്തിലെ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ടാണ് സൂപ്പർ ലീഗ് കേരള ഇപ്പോൾ കടന്നുവരുന്നത്. കേരളത്തിൽ നിന്നുള്ള 6 ടീമുകളാണ് പരസ്പരം ഈ ലീഗിൽ ഏറ്റുമുട്ടുന്നത്. ഒട്ടേറെ സുപ്രധാന താരങ്ങൾ ഈ ലീഗിൽ പങ്കെടുക്കുമെന്നാണ് ഒരു ലഭിക്കുന്ന വിവരങ്ങൾ. കേരള ഫുട്ബോൾ അസോസിയേഷനാണ് ഈ ടൂർണമെന്റ് നടത്തുന്നത്.
മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി,കണ്ണൂർ എഫ്സി, തൃശ്ശൂർ മാജിക്,ഫോഴ്സാ കൊച്ചി,തിരുവനന്തപുരം കൊമ്പൻസ് എഫ്സി എന്നീ ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. സുപ്രധാന താരങ്ങൾ ഇപ്പോൾ ഓരോ ടീമുകളിലേക്കും വന്നു തുടങ്ങി. മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്ന ബെൽഫോർട്ടിനെ കാലിക്കറ്റ് എഫ്സി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിയെ പരിശീലിപ്പിച്ചിരുന്ന ഗ്രിഗറിയെയാണ് മലപ്പുറം എഫ്സി പരിശീലകനായി കൊണ്ട് എത്തിച്ചിട്ടുള്ളത്. ഇതിന് പുറമേ മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ വിക്ടർ മോങ്കിൽ തിരിച്ചെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. മലപ്പുറം എഫ്സിയാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഇനിയും വരേണ്ടതുണ്ട്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് താരമായ സികെ വിനീതും ഈ ലീഗിന്റെ ഭാഗമാകുന്നുണ്ട്.തൃശ്ശൂർ മാജിക് എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.ഇക്കാര്യത്തിലും ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടില്ല. മുൻപ് ബ്ലാസ്റ്റേഴ്സിനായി കളിച്ച പല താരങ്ങളും ഈ ലീഗിൽ പങ്കെടുത്തേക്കും. കൂടാതെ സന്തോഷ് ട്രോഫി താരങ്ങളെയും പല ടീമുകളും സ്വന്തമാക്കി തുടങ്ങിയിട്ടുണ്ട്.