മിറാണ്ടയെ മാത്രമല്ല,ബ്ലാസ്റ്റേഴ്സ് പഞ്ചാബിന് കൈമാറിയത് രണ്ട് താരങ്ങളെ,നല്ലൊരു തുക ട്രാൻസ്ഫർ ഫീയായി കൊണ്ട് ലഭിക്കുമെന്നും റിപ്പോർട്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വാർത്തകൾ ഇന്ന് ഇന്ത്യൻ ഫുട്ബോളിൽ സജീവമാണ്.ജനുവരി ട്രാൻസ്ഫർ വിൻഡോ അടക്കാൻ കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫെഡോർ ചെർനിച്ചിന്റെ സൈനിങ് നടത്തി എന്നുള്ളതാണ് ശ്രദ്ധേയമായ മാറ്റം. അതേസമയം പെപ്രക്ക് പരിക്കേറ്റതോട് കൂടി ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് തിരികെ വിളിക്കുകയും ചെയ്തിരുന്നു.

ഇന്നലെയായിരുന്നു ബ്രയിസ് മിറാണ്ടയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തേക്ക് വന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തെ കൈവിടുകയാണ്. പഞ്ചാബ് എഫ്സിയും ക്ലബ്ബും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടുതന്നെ മിറാണ്ട കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുക്കവുമാണ്.

എന്നാൽ മിറാണ്ടയെ മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് കൈവിടുന്നത്.സ്ട്രൈക്കർ ബിദ്യഷാഗർ സിങ്ങിനെ കൂടി കേരള ബ്ലാസ്റ്റേഴ്സ് കൈവിടുകയാണ്. പഞ്ചാബ് എഫ്സി തന്നെയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്.ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് താരങ്ങളുടെയും കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.

മാത്രമല്ല ഒരു മികച്ച തുക തന്നെ രണ്ടുപേർക്കും വേണ്ടി പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിന് നൽകുമെന്നും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഈ താരങ്ങൾ ലോൺ അടിസ്ഥാനത്തിലാണോ അതോ പെർമനന്റ് ട്രാൻസ്ഫറിലാണോ ക്ലബ് വിടുന്നത് എന്നത് വ്യക്തമല്ല. അതിൽ കൂടുതൽ വ്യക്തിതകൾ കൈ വരേണ്ടിയിരിക്കുന്നു.ബിദ്യഷാഗറിനും ബ്ലാസ്റ്റേഴ്സിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹവും ക്ലബ്ബിനോട് ഗുഡ് ബൈ പറയാൻ ഒരുക്കമാണ്.

ഹോർമിപാമിനേയും മറ്റു പല ക്ലബ്ബുകളും ലക്ഷ്യം വെച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് തയ്യാറല്ല. ബംഗളൂരുവും മുംബൈയും മോഹൻ ബഗാനുമൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അദ്ദേഹത്തെ ക്ലബ്ബ് വിടില്ല എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.ഏതായാലും ഇനി സൈനിങ്ങുകൾ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല.ഈ രണ്ട് താരങ്ങളുടെയും കാര്യത്തിലെ ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Bidyashagar Singhbryce MirandaKerala Blasters
Comments (0)
Add Comment