ചാമ്പ്യൻസ് ലീഗിൽ പൊട്ടി ബാഴ്സ, കൂടെ പൊട്ടി പിഎസ്ജിയും ന്യൂകാസിലും,കൂട്ടിഞ്ഞോയുടെ ഇരട്ട ഗോളുകൾക്കും അൽ നസ്റിനെ തടയാനായില്ല.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്ക്കാണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സിക്കാൻ നേടിയ ഗോളിലൂടെയാണ് ഷാക്തർ വിജയം പിടിച്ചെടുത്തത്.ഷാക്തറിന്റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.

പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ബാഴ്സലോണ തന്നെയാണ്.9 പോയിന്റുകളാണ് അവർക്കുള്ളത്. അതേസമയം ഇന്നലത്തെ മറ്റൊരു മത്സരത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബോറൂസിയ അവരെ തോൽപ്പിച്ചിട്ടുള്ളത്. സ്വന്തം മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ ഫുൾക്രഗ്,ബ്രാണ്ട്റ്റ് എന്നിവർ നേടിയ ഗോളാണ് ഈ ജർമൻ ക്ലബ്ബിന് വിജയം നേടി കൊടുത്തിട്ടുള്ളത്. ഈ ഗ്രൂപ്പിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി പരാജയം രുചിച്ചിട്ടുണ്ട്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാൻ സ്വന്തം തട്ടകത്തിൽ വച്ചുകൊണ്ട് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ആദ്യം സ്ക്രിനിയർ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ ലിയാവോ,ജിറൂദ് എന്നിവർ ഗോളുകൾ നേടിയതോടെ പിഎസ്ജി പരാജയപ്പെടുകയായിരുന്നു. ഗ്രൂപ്പിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് ഡോർട്മുണ്ടാണ്. രണ്ടാം സ്ഥാനത്ത് പിഎസ്ജിയും മൂന്നാം സ്ഥാനത്ത് മിലാനും നാലാം സ്ഥാനത്ത് ന്യൂകാസിലുമാണ് ഉള്ളത്.

മാഞ്ചസ്റ്റർ സിറ്റിയും ഇന്നലെ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.എതിരല്ലാത്ത മൂന്ന് ഗോളുകൾക്കാണ് യങ് ബോയ്സിനെ അവർ തോൽപ്പിച്ചത്.ഹാലന്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഫോഡൻ ഒരു ഗോൾ സ്വന്തമാക്കി. നാലിൽ നാലു മത്സരങ്ങളും വിജയിച്ചു കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റി പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

AFC ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ നസ്ർ ഖത്തർ ക്ലബ്ബായ അൽ ദുഹൈലിനെ തോൽപ്പിച്ചിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ നസ്റിന്റെ വിജയം. ബ്രസീലിയൻ താരം ടാലിസ്ക്കയുടെ ഹാട്രിക്കാണ് അൽ നസ്റിന് വിജയം സമ്മാനിച്ചിട്ടുള്ളത്. മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പേ കൂട്ടിഞ്ഞോ ദുഹൈലിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയെങ്കിലും അത് മതിയാകാതെ വരികയായിരുന്നു.

Fc BarcelonaPSGUefa Champions League
Comments (0)
Add Comment