ഇന്നലത്തെ യുറോ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു വേണ്ടി കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് വിലക്കായിരുന്നു. അതിന് മുൻപത്തെ മത്സരത്തിൽ യെല്ലോ കാർഡ് വഴങ്ങിയതുകൊണ്ടാണ് റൊണാൾഡോ സസ്പെൻഷൻ ലഭിച്ചത്. റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ ഗംഭീര വിജയമാണ് നേടിയത്.
മറുപടിയില്ലാത്ത ഒൻപത് ഗോളുകൾക്കാണ് പൊതുവേ ദുർബലരായ ലക്‌സംബർഗിനെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ഈ വിജയത്തോട് കൂടി അടുത്ത യുവേഫ യുറോ കപ്പിന് പോർച്ചുഗൽ യോഗ്യത നേടിയിട്ടുണ്ട്.അടുത്തവർഷം ജർമ്മനിയിൽ വെച്ചുകൊണ്ടാണ് യൂറോ കപ്പ് നടക്കുന്നത്.
അതായത് ഗ്രൂപ്പിൽ ആകെ 6 മത്സരങ്ങളാണ് പോർച്ചുഗൽ കളിച്ചത്. 6 മത്സരങ്ങളിലും വിജയിച്ചു കൊണ്ട് 18 പോയിന്റ് ഉള്ള പോർച്ചുഗൽ ഒന്നാം സ്ഥാനത്താണ്. അടുത്ത യൂറോ കപ്പിന് യോഗ്യത നേടിയതോടെ റൊണാൾഡോ ഒരു ഹിസ്റ്ററി കുറിച്ചിട്ടുണ്ട്. ആറ് യൂറോ കപ്പുകൾക്ക് യോഗ്യത നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ താരം എന്ന റെക്കോർഡാണ് റൊണാൾഡോ നേടിയിട്ടുള്ളത്. പക്ഷേ അദ്ദേഹത്തിന് അടുത്ത യൂറോകപ്പിനുള്ള പോർച്ചുഗൽ സ്‌ക്വാഡിൽ ഇടം നേടേണ്ടതുണ്ട്.
റോബെർട്ടോ മാർട്ടിനെസ്സിന്റെ പ്ലാനുകളിൽ ഇടമുള്ള താരമാണ് റൊണാൾഡോ. അതുകൊണ്ടുതന്നെ അടുത്ത യൂറോകപ്പിന് അദ്ദേഹം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷകൾ. ഇതുവരെ ആരും തന്നെ ആറ് തവണ യുവേഫ യൂറോയിൽ പങ്കാളികളായിട്ടില്ല. അഞ്ച് തവണ വേൾഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുത്ത താരം കൂടിയാണ് റൊണാൾഡോ. അതും റെക്കോർഡാണ്.