ലൂണ തന്നെ രാജാവ്..! ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പുറത്ത്!
അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്ക് മികേൽ സ്റ്റാറെ എത്തിയിട്ടുണ്ട്. എന്നാൽ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. അതേസമയം അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുകയും ചെയ്തു.
ഇതിനിടെ ട്രാൻസ്ഫർ മാർക്കറ്റ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റകുറച്ചിലുകൾ ഈ മൂല്യത്തിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തിൽ അഡ്രിയാൻ ലൂണ തന്നെയാണ് രാജാവ്. ടീമിൽ ഏറ്റവും കൂടുതൽ മൂല്യം ഉള്ള താരം ഈ ഉറുഗ്വൻ സൂപ്പർ താരം തന്നെയാണ്.
അദ്ദേഹത്തിന്റെ മൂല്യം 6.4 കോടി രൂപയാണ്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.അതുകൊണ്ടുതന്നെ മൂല്യത്തിന്റെ കാര്യത്തിൽ ഇടിവ് സംഭവിച്ചിരുന്നു.പക്ഷേ ഒന്നാം സ്ഥാനം അദ്ദേഹത്തിന് നഷ്ടമായിട്ടില്ല.ബ്ലാസ്റ്റേഴ്സ് വിട്ട ദിമിയുടെ മൂല്യവും അവർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.5.6 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യു. മികച്ച പ്രകടനം നടത്തിയത് കൊണ്ട് തന്നെ ഈ മൂല്യം വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഫെഡോർ ചെർനിച്ചിന്റെ മൂല്യം വരുന്നത് 2 കോടി രൂപയാണ്. ഡൈസുകെ സക്കായ് 2.4 കോടി രൂപ,സോറ്റിരിയോ 2.8 കോടി രൂപ,ഡ്രിൻസിച്ച് 3 കോടി രൂപ,പെപ്ര 3.6 കോടി രൂപ,ലെസ്ക്കോവിച്ച് 1.2 കോടി രൂപ എന്നിങ്ങനെയാണ് വിദേശ താരങ്ങളുടെ മൂല്യം വരുന്നത്. അതേസമയം ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത് വിബിൻ മോഹനനാണ്.2.2 കോടി രൂപയാണ് അദ്ദേഹത്തിന്റെ നിലവിലെ വാല്യു.
അദ്ദേഹത്തോടൊപ്പം ജീക്സൺ സിങ്ങും വരുന്നുണ്ട്.2.2 കോടി രൂപ തന്നെയാണ് അദ്ദേഹത്തിന്റെ മൂല്യവും വരുന്നത്.ഏതായാലും പല താരങ്ങളുടെയും വാല്യൂവിന്റെ കാര്യത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഈ താരങ്ങളിൽ ആരൊക്കെ ക്ലബ്ബിൽ തുടരും? ക്ലബ്ബ് വിട്ട് പുറത്തുപോകും എന്ന കാര്യത്തിൽ ഇനിയും ധാരണകൾ ലഭിക്കേണ്ടതുണ്ട്.