മെസ്സിയെ പൂട്ടാൻ ഇപ്പോൾ എളുപ്പമാണ് : നിരീക്ഷണം നടത്തി മുൻ കൊളംബിയൻ താരം
കോപ്പ അമേരിക്കയിലെ നിലവിലെ ജേതാക്കളായ അർജന്റീന ഇത്തവണത്തെ കലാശപ്പോരിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ കൊളംബിയയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഈ ഫൈനൽ മത്സരം നടക്കുക. തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടമാണ് അർജന്റീന ലക്ഷ്യം വെക്കുന്നത്.
എന്നാൽ കൊളംബിയ മാരക ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. തോൽവി എന്തെന്നറിയാതെ കുതിക്കുകയാണ് ഇവർ. അവസാനത്തെ 28 മത്സരങ്ങളിൽ 22 വിജയവും ആറ് സമനിലയുമാണ് ഇവർ നേടിയിട്ടുള്ളത്. ഇത് ഒരു തോൽവി പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാവില്ല എന്നത് ഈ കണക്കുകൾ തെളിയിക്കും.
കൊളംബിയക്ക് വേണ്ടി മുൻപ് കളിച്ചിട്ടുള്ള താരമാണ് വലൻസിയ.ഈ ഫൈനൽ മത്സരത്തിൽ കൊളംബിയക്ക് വലിയ സാധ്യതകൾ ഉണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതിന് അദ്ദേഹം കാരണമായി കൊണ്ട് പറയുന്നത് ലയണൽ മെസ്സിക്ക് തന്റെ ആ പഴയ മികവ് നഷ്ടമായി എന്നതാണ്. ഇപ്പോൾ ഏത് താരത്തിന് വേണമെങ്കിലും മെസ്സിയെ പൂട്ടാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നുണ്ട്.
ഞാൻ ലയണൽ മെസ്സിയുടെ ഒരു ആരാധകനാണ്.അദ്ദേഹത്തോട് ഒരുപാട് ബഹുമാനവും എനിക്കുണ്ട്.പക്ഷേ പണ്ട് ബാഴ്സലോണയിൽ ഉണ്ടായിരുന്ന മെസ്സി അല്ല ഇപ്പോൾ ഉള്ളത്.ആ മികവ് ഒക്കെ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. പണ്ടത്തെപ്പോലെ ഡ്രിബിൾ ചെയ്യാൻ അദ്ദേഹത്തിന് വയ്യ.പഴയ വേഗതയും ഇപ്പോൾ ഇല്ല.ഏതൊരു താരത്തിനും ഇപ്പോൾ മെസ്സിയെ മാർക്ക് ചെയ്യാം. അതുകൊണ്ടുതന്നെ കൊളംബിയയുടെ യുവനിര ഇത് മുതലാക്കണം,ഇതാണ് വലൻസിയ പറഞ്ഞിട്ടുള്ളത്.
ഈ കോപ്പ അമേരിക്കയിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് ഇതുവരെ മെസ്സി നേടിയിട്ടുള്ളത്. ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു മത്സരം നഷ്ടമായിരുന്നു.ഫൈനലിന് മെസ്സി പൂർണ്ണസജ്ജനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.