കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ വിദേശ സൈനിങ്ങ് പൂർത്തിയാക്കി കഴിഞ്ഞു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ലിത്വാനിയൻ സൂപ്പർ താരമായ ഫെഡോർ ചെർനിച്ചാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുക.ലിത്വാനിയൻ ക്യാപ്റ്റനായ ഇദ്ദേഹം ഈ സീസണിന്റെ അവസാനം വരെയാണ് ക്ലബ്ബിനോടൊപ്പം ഉണ്ടാവുക.
മുൻപ് ഒരു ലിത്വാനിയൻ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.അത് മറ്റാരുമല്ല,നെരിയസ് വാൽസ്ക്കിസാണ്. 2019/20 സീസണിൽ അദ്ദേഹം ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ചു.പിന്നീട് ജംഷെഡ്പൂരിന് വേണ്ടി ഒരു സീസൺ കളിച്ചു.അതിനുശേഷം ചെന്നൈയിലേക്ക് തന്നെ മടങ്ങിവന്നു. നിലവിൽ വാൽസ്ക്കസ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇല്ല. പക്ഷേ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുള്ള ഒരു താരമാണ് ഇദ്ദേഹം.
തന്റെ ആദ്യ സീസണിൽ തന്നെ ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് അവാർഡ് നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചെന്നൈയ്ക്ക് വേണ്ടി 15 ഗോളുകൾ നേടി കൊണ്ടായിരുന്നു ഈ ലിത്വാനിയൻ താരം ഗോൾഡൻ ബൂട്ട് നേടിയിരുന്നത്.തൊട്ടടുത്ത സീസണിൽ ജംഷെഡ്പൂരിന് വേണ്ടി പത്ത് ഗോളുകളും അദ്ദേഹം നേടിയിരുന്നു. ഇങ്ങനെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ മഴ പെയ്യിച്ച ഒരു ലിത്വാനിയൻ താരമാണ് വാൽസ്ക്കിസ്.
വാൽസ്ക്കിസിന്റെ അതേ നാട്ടുകാരനാണ് ചെർനിച്ച്. അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതിന് പിന്നാലെ വാൽസ്ക്കിസ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.ഗുഡ് ലക്ക് ഫെഡോർ, വളരെ നല്ല ഒരു ചോയ്സാണ്,ഇതാണ് വാൽസ്ക്കസ് കമന്റ് ആയി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.അതായത് തന്റെ നാട്ടുകാരന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.ചെർനിച്ച് ഒരു മികച്ച ക്ലബ്ബിനെയാണ് തിരഞ്ഞെടുത്തത് എന്നാണ് അദ്ദേഹത്തിന്റെ കമന്റിൽ നിന്നും വ്യക്തമാകുന്നത്.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് മികവ് തെളിയിക്കാൻ ചെർനിച്ചിന് കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനു വേണ്ടി അദ്ദേഹത്തിന് കളിക്കാൻ സാധിക്കുക.കാലത്ത് സ്വന്തമാക്കിയത് വളരെ രഹസ്യമായി കൊണ്ടാണ്.താരവുമായി ബന്ധപ്പെട്ട ഒരു റൂമർ പോലും പുറത്തേക്ക് വന്നിരുന്നില്ല. ഇക്കാര്യത്തിൽ സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസ് വളരെയധികം ശ്രദ്ധാലുമായിരുന്നു.