അർജന്റീനക്കെതിരെ റഫറിയാണ് ഞങ്ങളെ കൊള്ളയടിച്ചത്,വീണ്ടും വിമർശനവുമായി ലൂയി വാൻ ഗാൽ!

2022ലെ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല. അർജന്റീനയും നെതർലാന്റ്സും തമ്മിൽ നടന്ന ആ പോരാട്ടം ആവേശഭരിതമായിരുന്നു. ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും നെതർലാന്റ്സ് തിരിച്ചുവരികയായിരുന്നു. അതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.എമിലിയാനോ മാർട്ടിനസിന്റെ മികവിൽ അർജന്റീന വിജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തിൽ പലപ്പോഴും കയ്യാങ്കളികൾ നടന്നിരുന്നു.രണ്ട് ടീമിലെ താരങ്ങളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ലയണൽ മെസ്സി പോലും വളരെയധികം അഗ്രസീവായ ഒരു മത്സരം ആയിരുന്നു അത്.ഡച്ച് പരിശീലകനായ ലൂയി വാൻ ഗാലിന്റെ നേരെ മെസ്സി നടത്തിയ സെലിബ്രേഷനൊക്കെ വലിയ വിവാദമായിരുന്നു. ആ മത്സരത്തിനു ശേഷം വാൻ ഗാൽ തന്നെ അർജന്റീനക്കെതിരെ പരിശീലകനും താരങ്ങളുമൊക്കെ രംഗത്ത് വന്നിരുന്നു.

ഇപ്പോൾ ഒരിക്കൽ കൂടി അർജന്റീനയെയും റഫറിയെയും വിമർശിച്ചിരിക്കുകയാണ് വാൻ ഗാൽ. ആ മത്സരത്തിൽ റഫറിയാണ് തങ്ങളെ ചതിച്ചത് എന്നാണ് വാൻ ഗാൽ അഭിപ്രായപ്പെട്ടിട്ടുള്ളത്.പരേഡസിന് റെഡ് കാർഡ് നൽകാത്തതിലാണ് ഈ പരിശീലകൻ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുള്ളത്.

അർജന്റീനക്കെതിരെ റഫറിയാണ് ഞങ്ങളെ ചതിച്ചത്,അദ്ദേഹമാണ് ഞങ്ങളെ കൊള്ളയടിച്ചത്. അതൊരു യാഥാർത്ഥ്യമാണ്. ഞാൻ ഇനി വീഡിയോ കാണിക്കണോ? ഞങ്ങളുടെ ബെഞ്ചിന് നേരെ മനപ്പൂർവ്വം ഒരു അർജന്റീന താരം പന്ത് അടിക്കുന്നു,അതൊരിക്കലും നോർമൽ അല്ല,റെഡ് കാർഡ് അർഹിച്ചതായിരുന്നു, പക്ഷേ റഫറി അത് നൽകാൻ തയ്യാറായില്ല,ഇതാണ് വാൻ ഗാൽ പറഞ്ഞത്.

മത്സരത്തിനിടയിൽ പരേഡസ് ഹോളണ്ട് ബെഞ്ചിന് നേരെ പന്ത് അടിച്ചിരുന്നു.ഇതേ തുടർന്ന് രണ്ട് ടീമിലേക്കും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ അതിന് കാരണക്കാരനായ പരേഡസിന് റെഡ് കാർഡ് ഒന്നും നൽകാത്തതിലാണ് ഈ പരിശീലകൻ ഇപ്പോൾ വിമർശനം ഉന്നയിച്ചിട്ടുള്ളത്.

ArgentinaNetherlands
Comments (0)
Add Comment