മെസ്സിക്ക് വേണ്ടി തയ്യാറാക്കിയ വേൾഡ് കപ്പ്, ഞങ്ങളെ തോൽപ്പിച്ചത് പോലും അവരുടെ സഹായത്തോടെ: വാൻ ഗാലിന്റെ ഗുരുതര ആരോപണം.
കഴിഞ്ഞ വേൾഡ് കപ്പ് കിരീടം ലയണൽ മെസ്സിയും അർജന്റീനയുമായിരുന്നു ഖത്തറിൽ വെച്ച് ഉയർത്തിയിരുന്നത്. യൂറോപ്പിലെ പല വമ്പൻ ടീമുകളും അർജന്റീനക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഹോളണ്ടിന്റെയും ഫ്രാൻസിന്റെയുമൊക്കെ വെല്ലുവിളി അതിജീവിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഹോളണ്ടിനെതിരെ അർജന്റീന വിജയിച്ചിരുന്നത്.
നിരവധി വിവാദ സംഭവങ്ങൾ ആ മത്സരത്തിൽ നടന്നിരുന്നു. മെസ്സി വാൻ ഗാലിനെതിരെ സെലിബ്രേഷൻ നടത്തിയതും അദ്ദേഹത്തിനോട് ദേഷ്യപ്പെട്ടതുമൊക്കെ ചർച്ച ചെയ്യപ്പെട്ടു. അന്ന് ഹോളണ്ടിന്റെ പരിശീലകനായിരുന്ന വാൻ ഗാൽ ഗുരുതര ആരോപണവുമായി മുന്നോട്ടു വന്നിട്ടുണ്ട്.മെസ്സിക്ക് വേണ്ടി തയ്യാറാക്കിയ വേൾഡ് കപ്പ് ആണ് കഴിഞ്ഞത് എന്നാണ് ഈ കോച്ച് പറഞ്ഞത്.
ഞങ്ങൾക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന നേടിയ ഗോളുകൾ നോക്കുക, മാത്രമല്ല ആ മത്സരത്തിൽ അർജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികൾ നോക്കുക, എന്നിട്ടും അവർക്കെതിരെ നടപടികൾ ഒന്നും ഉണ്ടായില്ല. ആ മത്സരത്തിൽ അർജന്റീന വിജയിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതായിരുന്നു. വിജയിക്കാൻ വേണ്ടി അവർ അർജന്റീനക്ക് സഹായം നൽകി. ലയണൽ മെസ്സിയെ വേൾഡ് ചാമ്പ്യൻ ആക്കാൻ വേണ്ടി നടത്തപ്പെട്ട ഒരു വേൾഡ് കപ്പ് ആയിരുന്നു കഴിഞ്ഞത്,ഇതാണ് വാൻ ഗാൽ ആരോപിച്ചത്.
ഈ സ്റ്റേറ്റ്മെന്റ് എന്തായാലും ലോക ഫുട്ബോളിൽ വലിയ വിവാദങ്ങൾക്ക് കാരണമാകും. ഖത്തർ വേൾഡ് കപ്പിൽ അർജന്റീന നിരവധി പെനാൽറ്റികൾ ലഭിച്ചതിൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം നൽകാൻ വേണ്ടി അർജന്റീനയെ ഫിഫ സഹായിച്ചു എന്ന ആരോപണങ്ങൾ വളരെ ശക്തമാണ്.