കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഉപയോഗപ്പെടുത്തുന്ന ഒരു താരം കൂടിയാണ് വിബിൻ. മധ്യനിരയിൽ വളരെ പക്വതയാർന്ന രൂപത്തിലാണ് ഈ യുവതാരം ഇപ്പോൾ കളിക്കുന്നത്.
കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ഒരു മികച്ച ഗോൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന് വളരെയധികം പ്രതീക്ഷയുള്ള ഒരു താരം കൂടിയാണ് വിബിൻ. മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കും എന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ത്യൻ ഇതിഹാസമായ ഐഎം വിജയൻ തന്റെ അഭിപ്രായപ്രകടനം നടത്തിയിരുന്നു. അതായത് ഈ മലയാളി താരത്തെ എത്രയും വേഗം ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണം എന്നായിരുന്നു ആവശ്യം.
ഏതായാലും മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിബിനോട് ഒരു കാര്യം ചോദിക്കപ്പെട്ടിരുന്നു. അതായത് ഏറ്റവും വലിയ സ്വപ്നം എന്താണ് എന്നായിരുന്നു ചോദ്യം.ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് വിബിൻ തന്നെ പറഞ്ഞു കഴിഞ്ഞു. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
കുട്ടിക്കാലം തൊട്ടേയുള്ള എന്റെ ഒരു സ്വപ്നമാണ്,ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നുള്ളത്.ആ സ്വപ്നത്തിന്റെ തൊട്ടരികിലേക്ക് ഞാൻ എത്തിക്കഴിഞ്ഞിട്ടുണ്ട്. അക്കാര്യത്തിൽ ഞാൻ ഹാപ്പിയാണ്, ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്. അതായത് അധികം വൈകാതെ തന്നെ ഈ താരത്തിന് ഇന്ത്യൻ ദേശീയ ടീമിൽ ഇടം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം നിലയിലാണ് ഉള്ളത്.അവസാനമായി ക്ലബ്ബ് കളിച്ച 8 മത്സരങ്ങളിൽ ഏഴുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇനി ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ഉയർത്തെഴുന്നേൽപ്പ് അനിവാര്യമാണ്.