കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പുതിയ പരിശീലകനെ ക്ലബ്ബ് നിയമിച്ചു കഴിഞ്ഞു. പരിശീലകൻ സ്റ്റാറെയും സ്പോട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസും തമ്മിൽ ഉടനെ കൂടിക്കാഴ്ച നടത്തും. ക്ലബ്ബിന്റെ പ്ലാനുകളെ കുറിച്ചും പുതിയ സൈനിങ്ങുകളെ കുറിച്ചുമൊക്കെ ഇരുവരും വിശദമായി സംസാരിക്കും.
അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സ് തവണയും സജീവമായി ഉണ്ടാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.പലതാരങ്ങളും ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ഡൊമസ്റ്റിക് സൈനിങ്ങുകൾ ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.ഈ ആഴ്ച ഒരു സൈനിങ്ങ് ഉണ്ടാകുമെന്ന് മെർഗുലാവോ പറഞ്ഞിരുന്നു. അത് നൂഹ് സദൂയിയുടെ ഒഫീഷ്യൽ പ്രഖ്യാപനമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മധ്യനിരതാരമായ വിബിൻ മോഹനനിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്. മൂന്ന് ക്ലബ്ബുകൾ രംഗത്ത് വന്നതായാണ് റിപ്പോർട്ട്. പക്ഷേ ആ ക്ലബ്ബുകൾ ഏതൊക്കെയാണ് എന്ന് വ്യക്തമായിട്ടില്ല. എന്നാൽ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ നിലപാട് എടുത്തതാണ്.
അതായത് വിബിനെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമല്ല. അദ്ദേഹത്തിന്റെ നിലനിർത്താൻ തന്നെയാണ് തീരുമാനം.2026 വരെയാണ് അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കണമെങ്കിൽ ഏത് ക്ലബ്ബും ഒരു നിശ്ചിത തുക ട്രാൻസ്ഫർ ഫീയായി കൊണ്ട് ബ്ലാസ്റ്റേഴ്സിന് നൽകേണ്ടതുണ്ട്. എന്നാൽ താരത്തെ കൈവിടേണ്ടതില്ല എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളിൽ ഒരാളാണ് വിബിൻ.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദേഹം.ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഭാവിയായി കൊണ്ടാണ് ഈ താരത്തെ ഇപ്പോൾ പരിഗണിച്ച് പോരുന്നത്.