പതിനാലാം വയസ്സ് മുതൽ ഒരുമിച്ച് കളിക്കുന്നവരാണ് ഞങ്ങൾ, അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കാര്യങ്ങൾ വളരെയധികം എളുപ്പമാണ് : തന്റെ സഹതാരങ്ങളെക്കുറിച്ച് വിബിൻ.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പലപ്പോഴും തലവേദനകൾ സൃഷ്ടിച്ചിട്ടുള്ളത് പരിക്കുകളാണ്. പരിക്കുകൾ കാരണം പല പ്രധാനപ്പെട്ട താരങ്ങളെയും ക്ലബ്ബിന് നഷ്ടമായിരുന്നു. പക്ഷേ ആ വിടവ് കേരള ബ്ലാസ്റ്റേഴ്സിൽ പ്രകടമായിരുന്നില്ല. എന്തെന്നാൽ പകരക്കാരായി എത്തിയ യുവതാരങ്ങൾ മിന്നുന്ന പ്രകടനം നടത്തുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന താരങ്ങൾ വളരെ പെട്ടെന്ന് ടീമുമായി അഡാപ്റ്റാവുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു.എടുത്തു പറയേണ്ടത് ഇരട്ട സഹോദരങ്ങളായ ഐമൻ,അസ്ഹർ എന്നിവരുടെ പ്രകടനങ്ങളാണ്. രണ്ടുപേരും മികച്ച പ്രകടനമാണ് തങ്ങളുടെ പൊസിഷനുകളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി വളർന്നിരിക്കുകയാണ് വിബിൻ മോഹനൻ.
ജീക്സൺ സിങ്ങിന് പരിക്കേറ്റതോട് കൂടിയാണ് വിബിൻ സ്ഥിര സാന്നിധ്യമായി മാറിയത്.ഇന്ന് ഒഴിച്ചുകൂടാനാവാത്ത താരം ആണെങ്കിലും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭാവം നന്നായി നിഴലിച്ച് കാണുന്നുണ്ട്. ഇതിനിടെ നൽകിയ പുതിയ ഇന്റർവ്യൂവിൽ തന്റെ സഹതാരങ്ങളെ കുറിച്ചും തന്റെ ഇഞ്ചുറിയെ കുറിച്ചുമൊക്കെ വിബിൻ സംസാരിച്ചിട്ടുണ്ട്.ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്.
ഞാനും ഐമനും അസ്ഹറും അണ്ടർ 14 ടീം മുതൽ ഒരുമിച്ച് കളിക്കുന്നവരാണ്.അതുകൊണ്ടുതന്നെ അവർക്കൊപ്പം കളിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്.കാരണം ഞങ്ങൾക്ക് പരസ്പരം വേഗം മനസ്സിലാക്കാൻ സാധിക്കും. ഞാൻ ഇപ്പോഴാണ് പരിക്കിൽ നിന്നും മുക്തനായി ട്രെയിനിങ് പുനരാരംഭിച്ചിട്ടുള്ളത്.പക്ഷേ പൂർണ്ണമായും ഫിറ്റ്നസ് ഞാനിപ്പോൾ എടുത്തിട്ടില്ല, ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.
അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.നാളെ രാത്രിയാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ വിജയം നേടൽ ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.കാരണം കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോടെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വിജയ വഴിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തേണ്ടതുണ്ട്