ഇവാന്റെ കീഴിലും സ്റ്റാറേയുടെ കീഴിലും വ്യത്യാസങ്ങളുണ്ട് : വിശദീകരിച്ച് വിബിൻ മോഹനൻ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.മധ്യനിരയിലെ പ്രധാന സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം മടങ്ങിയെത്തിയത് ആരാധകർക്ക് സന്തോഷം പകരുന്നതായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെയാണ് മിഡ്ഫീൽഡിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ഏറെ മുതൽക്കൂട്ടായി മാറുന്നത്.

കഴിഞ്ഞ സീസണിൽ ഇവാൻ വുക്മനോവിച്ച് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് വിബിൻ. ഇപ്പോൾ സ്റ്റാറേയുടെ ആ പാത തന്നെയാണ് പിന്തുടരുന്നത്.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ ഈ മലയാളി താരത്തിന് കഴിയുന്നുണ്ട്.പുതിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ഇവാൻ വുക്മനോവിച്ച് നടപ്പിലാക്കിയ സിസ്റ്റത്തെ കുറിച്ചും സ്റ്റാറേയുടെ കീഴിലുള്ള സിസ്റ്റത്തെ കുറിച്ചും താരം വിശദമായി സംസാരിച്ചിട്ടുണ്ട്.ഇവാന്റെ കീഴിൽ മുന്നേറ്റ നിരയിൽ രണ്ട് താരങ്ങളാണ് ഉണ്ടായിരുന്നതെന്നും എന്നാൽ സ്റ്റാറേയുടെ കീഴിൽ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ് എന്നുമാണ് വിബിൻ പറഞ്ഞിട്ടുള്ളത്.ടാക്റ്റിക്കൽ ചെയ്ഞ്ചിങ് ആണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.വിബിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഓരോ പരിശീലകനും ഓരോ ശൈലിയായിരിക്കും ഉണ്ടാവുക. കഴിഞ്ഞ സീസണിൽ ഇവാന് 4-4-2 എന്ന ഫോർമേഷനിൽ ആണ് ഒരുപാട് മത്സരങ്ങൾ കളിച്ചത്. ആ സമയത്ത് മുന്നേറ്റ നിരയിൽ രണ്ട് താരങ്ങളായിരുന്നു എനിക്ക് ഓപ്ഷനായി കൊണ്ട് ഉണ്ടായിരുന്നത്. എന്നാൽ സ്റ്റാറേയുടെ കീഴിൽ അങ്ങനെയല്ല.വൈഡ് പ്ലെയേഴ്സ് കൂടി മുന്നേറ്റത്തിലേക്ക് കടക്കുന്നുണ്ട്.അതായത് നാല് മുന്നേറ്റ നിര താരങ്ങൾക്ക് പാസ് നൽകാനുള്ള ഓപ്ഷൻ എനിക്കിപ്പോൾ ലഭ്യമാണ്. എന്തൊക്കെ വെല്ലുവിളികൾ ആയാലും പരിശീലകൻ എന്താണ് ആവശ്യപ്പെടുന്നത് അത് മികച്ച രൂപത്തിൽ നൽകുക എന്നതാണ് എന്റെ ഉത്തരവാദിത്വം ‘ ഇതാണ് വിബിൻ പറഞ്ഞിട്ടുള്ളത്.

ഇന്റർനാഷണൽ ബ്രേക്ക്നുശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യ മത്സരം മുഹമ്മദൻ എസ്സിക്കെതിരെയാണ്.ഒക്ടോബർ ഇരുപതാം തീയതിയാണ് ആ മത്സരം നടക്കുക.അവരുടെ മൈതാനത്തെ വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.

Ivan VukomanovicKerala BlastersVibin
Comments (0)
Add Comment