വിബിന് എന്താണ് സംഭവിച്ചത്? പരിശീലകൻ പറയുന്നു!

ഈ ഐഎസ്എല്ലിലെ ആദ്യ വിജയം സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ഒരുപിടി മികച്ച താരങ്ങൾ ഉള്ള ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ.ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.നോഹ,പെപ്ര എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.

മലയാളി സൂപ്പർ താരമായ വിബിൻ മോഹനൻ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.കൂടുതൽ പന്ത് കൺട്രോൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ പരിശീലകൻ സ്റ്റാറേ അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തു. പകരം അസ്ഹറിനെയായിരുന്നു പരിശീലകൻ കൊണ്ടുവന്നിരുന്നത്.ഇതിന്റെ കാരണം അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതായത് വിബിൻ പരിക്കിന്റെ ചില അസ്വസ്ഥതകൾ കാണിച്ചു തുടങ്ങുകയായിരുന്നു. ഇതോടെ ഒരു മുൻകരുതൽ എന്ന രൂപേണയാണ് പരിശീലകൻ അദ്ദേഹത്തെ പിൻവലിച്ചിട്ടുള്ളത്.വിബിന്റെ പരിക്ക് കൂടുതൽ മോശമാവാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ പിൻവലിച്ചിട്ടുള്ളത്.സ്റ്റാറേ മത്സരശേഷം പറഞ്ഞത് ഇങ്ങനെയാണ്.

‘വിബിന് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു.മസിലിനായിരുന്നു ക്രാമ്പ്സ് ഉണ്ടായിരുന്നത്. അതോടെയാണ് ഒരു മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തെ പിൻവലിച്ചത്. ഇതെന്റെ ഇനീഷ്യൽ ആയിട്ടുള്ള ഒരു ഒബ്സർവേഷൻ ആയിരുന്നു ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

താരത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് വേണം ഇപ്പോൾ മനസ്സിലാക്കാൻ.അടുത്ത മത്സരത്തിലും അദ്ദേഹം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. മത്സരത്തിൽ ലൂണ തിരിച്ചെത്തുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.ഡെങ്കിപനി ആയതുകൊണ്ടാണ് ലൂണക്ക് മത്സരങ്ങൾ എല്ലാം നഷ്ടമാവുന്നത്.

Kerala BlastersVibin
Comments (0)
Add Comment