കേരള ബ്ലാസ്റ്റേഴ്സ് വിട്ടാലും താരങ്ങളും പരിശീലകരും ക്ലബ്ബുമായുള്ള ബന്ധം പരമാവധി നിലനിർത്താൻ ശ്രമിക്കാറുണ്ട്.അതിന്റെ കാരണം ആരാധകരുടെ സ്നേഹം തന്നെയാണ്. ക്ലബ്ബ് വിട്ട താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ആരാധകർ വിടാതെ പിന്തുടരാറുണ്ട്. അവരുടെ സോഷ്യൽ മീഡിയ വഴി എല്ലാ കാര്യങ്ങളും ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. എവിടെ കളിച്ചാലും ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ മുൻ താരങ്ങൾക്ക് പിന്തുണ അർപ്പിക്കാറുണ്ട്.
കഴിഞ്ഞ മൂന്നു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്. ആരാധകരുടെ പ്രിയപ്പെട്ട ആശാനായ ഇവാന് ഒരു അഭേദ്യമായ ബന്ധം തന്നെ കേരളവുമായി ഉണ്ടായിരുന്നു. അത് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഒരു പാട്ട് വൈറലായത്. മലയാളത്തിലെ പ്രശസ്ത ഗാനമായ കടുംകാപ്പി പാടിക്കൊണ്ട് ഒരുതവണ വുക്മനോവിച്ച് വൈറലായിരുന്നു. ആ പാട്ട് വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് വുക്മനോവിച്ച്.
കേരളക്കര വിട്ടിട്ടും വുക്മനോവിച്ച് ആ പാട്ടിനെ കൈവിടാൻ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചാവിഷയം. തന്റെ കാറിനകത്ത് പ്ലേ ചെയ്തിരിക്കുന്ന പാട്ട് കടുംകാപ്പിയാണ്. അതിന്റെ ഒരു ചിത്രമാണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുള്ളത്. ഇത് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
അതുപോലെതന്നെ ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രതിരോധനിരയിൽ കളിച്ച താരമാണ് വിക്ടർ മോങ്കിൽ.ക്ലബ്ബിന് അദ്ദേഹം വളരെയധികം സ്നേഹിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ എല്ലാ കാര്യങ്ങളും ഇപ്പോഴും ഫോളോ ചെയ്യുന്ന താരമാണ് മോങ്കിൽ. അദ്ദേഹം കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ താൻ ജിമ്മിൽ ട്രെയിൻ ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു.അണിഞ്ഞിരിക്കുന്ന ജഴ്സി കേരള ബ്ലാസ്റ്റേഴ്സിന്റെതാണ്.ക്ലബ്ബിന്റെ ട്രെയിനിങ് ജേഴ്സിയാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിൽ കളിച്ച പല മുൻ താരങ്ങളും ക്ലബ്ബിനെ നല്ല രീതിയിൽ തന്നെ ഫോളോ ചെയ്യാറുണ്ട്. മുൻപ് ബ്ലാസ്റ്റേഴ്സിനായി കളിച്ച ചില താരങ്ങൾ സൂപ്പർ ലീഗ് കേരളക്ക് വേണ്ടി കേരളത്തിലേക്ക് വരുന്നുണ്ട്.ബെൽഫോർട്ടിനെ സ്വന്തമാക്കാൻ കാലിക്കറ്റിന് കഴിഞ്ഞിരുന്നു. കൂടാതെ മുമ്പ് ഐഎസ്എൽ കളിച്ച പല താരങ്ങളും സൂപ്പർ ലീഗ് കേരളയിലേക്ക് വരുന്നുണ്ട്.