കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ.മലയാളി താരമായ ഇദ്ദേഹം ഇപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഉപയോഗപ്പെടുത്തുന്ന ഒരു താരം കൂടിയാണ് വിബിൻ. മധ്യനിരയിൽ വളരെ പക്വതയാർന്ന രൂപത്തിലാണ് ഈ യുവതാരം ഇപ്പോൾ കളിക്കുന്നത്.
കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ ഒരു മികച്ച ഗോൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിന് വളരെയധികം പ്രതീക്ഷയുള്ള ഒരു താരം കൂടിയാണ് വിബിൻ. മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കും എന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ത്യൻ ഇതിഹാസമായ ഐഎം വിജയൻ തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.
അതായത് വിബിൻ മോഹനനെ ഇന്ത്യയുടെ ദേശീയ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അത് ഇനി വൈകാൻ പാടില്ല എന്നും ഈ ഇതിഹാസം പറഞ്ഞിട്ടുണ്ട്. ഉയർന്ന ലെവലിലുള്ള ഒരു എക്സ്പീരിയൻസ് അദ്ദേഹത്തിന് ലഭിച്ചുകഴിഞ്ഞാൽ ഇന്ത്യൻ ടീമിന് അദ്ദേഹം ഒരു മൂല്യമുള്ള താരമായിരിക്കുമെന്നും ഐഎം വിജയൻ പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിബിന്റെ പ്രവേശനം അധികം വൈകാൻ പാടില്ല. ഉയർന്ന ലെവലിലുള്ള ഒരു എക്സ്പീരിയൻസ് അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനും മൂല്യവത്തായ ഒരു ഘടകം തന്നെയായിരിക്കും, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തെക്കുറിച്ച് വിജയൻ പറഞ്ഞിട്ടുള്ളത്.
14 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളാണ് ഈ സീസണൽ മലയാളി താരം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ളത്.ഒരു ഗോൾ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇന്ത്യൻ ദേശീയ ടീമിലേക്ക് അദ്ദേഹത്തെ സ്റ്റിമാച്ച് പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതുപോലെതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷിനും ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമാവാൻ കഴിയുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.