കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ റഫറിയുടെ പിഴവുകൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു.കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും മോശമായിരുന്നു. ഹൈദരാബാദ് പ്രതിരോധത്തെ മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോവുകയായിരുന്നു.
മലയാളിയായ അലക്സ് സജിയായിരുന്നു ഹൈദരാബാദിനെ നയിച്ചിരുന്നത്.മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിൽ ബ്ലാസ്റ്റേഴ്സിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.നന്നായി കളിച്ചത് ബ്ലാസ്റ്റേഴ്സാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിലൂടെ വളർന്ന താരമാണ് താൻ എന്നും സജി ഓർമ്മിപ്പിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് നോക്കാം.
‘ കേരളത്തിൽ വന്നുകൊണ്ട് വിജയിക്കുക എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഞാൻ ഇവിടെ വളർന്ന താരമാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിൽ ഞാൻ ഉണ്ടായിരുന്നു. മത്സരത്തിൽ നന്നായി കളിച്ചത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.പക്ഷേ ഞങ്ങൾ നന്നായി ഡിഫൻഡ് ചെയ്തു. വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.അവസാനത്തിൽ വിജയത്തിന് മാത്രമാണ് പ്രാധാന്യം.ഞങ്ങളുടെ ക്ലബ്ബും ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് ” ഇതാണ് സജി പറഞ്ഞിട്ടുള്ളത്.
മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച എട്ടുമത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്.പരിതാപകരമായ ഈ അവസ്ഥ ആരാധകരെ വളരെയധികം ദേഷ്യം പിടിപ്പിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മാറ്റം വരുത്താൻ അവർ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.