ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ച് ആഘോഷിക്കണം,കഴിഞ്ഞ തവണ ഒരു കാര്യവുമില്ലാതെയാണ് അവരത് ചെയ്തത്: വിൻസി ബരേറ്റോ

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഇറങ്ങുകയാണ്. നാളെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ എട്ടാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചെന്നൈയിൻ എഫ്സിയാണ്. നാളെ രാത്രി 8:00 മണിക്ക് കൊച്ചി കലൂരിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.വിജയ കുതിപ്പ് തുടരുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

പ്രതിരോധനിരതാരം മിലോസ് ഡ്രിൻസിച്ച് നേടിയ ഗോളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുത്തിരുന്നത്.ചെന്നൈയിൻ എഫ്സിക്കെതിരെയുള്ള മത്സരത്തിലും വിജയിക്കാൻ കഴിയും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത് തങ്ങളുടെ മുൻ താരമായ വിൻസി ബരേറ്റോയെയാണ്. 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്.അതിനുശേഷം അദ്ദേഹം ചെന്നൈയിലേക്ക് പോവുകയായിരുന്നു.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു സ്റ്റേറ്റ്മെന്റ് അദ്ദേഹം നടത്തിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാൽ താൻ ആഘോഷിക്കുക തന്നെ ചെയ്യും എന്നാണ് ഈ മുൻ താരം പറഞ്ഞിട്ടുള്ളത്. ഒരു കാര്യവുമില്ലാതെയാണ് കഴിഞ്ഞ തവണ അവർ തന്നോട് അത് ചെയ്തതെന്നും ബരേറ്റോ പറഞ്ഞു.എന്നാൽ ബ്ലാസ്റ്റേഴ്സ് എന്താണ് ചെയ്തത് എന്ന് അദ്ദേഹം ഉദ്ദേശിച്ചത് വ്യക്തമല്ല. അദ്ദേഹത്തെ ക്ലബ്ബ് ഒഴിവാക്കിയതിനുള്ള നീരസമാണോ എന്നറിയില്ല. പക്ഷേ ഈ താരത്തിന് ബ്ലാസ്റ്റേഴ്സുമായി എന്തോ പ്രശ്നമുണ്ട് എന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോവാം.

ഞാൻ ഇതിനോടൊപ്പം തന്നെ അവർക്കൊപ്പം കളിച്ചിട്ടുണ്ട്.ഞാൻ ഈ മത്സരത്തിൽ വളരെ പോസിറ്റീവ് ആയി കൊണ്ടാണ് കാണുന്നത്.ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ സ്വന്തമാക്കേണ്ടതുണ്ട്. ഞങ്ങൾ എവിടെപ്പോയാലും പരമാവധി സമർപ്പിച്ച് ഞങ്ങൾ കളിക്കും. കഴിഞ്ഞ വർഷം ഒരു കാര്യവുമില്ലാതെ അവർ എന്നോട് ചെയ്തത് എനിക്കറിയാം. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഞാൻ ഗോളടിച്ചാൽ, അത് ആഘോഷിക്കുക തന്നെ ചെയ്യും,ഇതാണ് ബരേറ്റോ പറഞ്ഞിട്ടുള്ളത്.

ഏതായാലും കടുത്ത മത്സരം ആയിരിക്കും ഇത്തവണ അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച രീതിയിലാണ് ഉള്ളതെങ്കിൽ ചെന്നൈ അത്ര നല്ല നിലയിൽ അല്ല ഉള്ളത്. ഏഴ് മത്സരങ്ങൾ കളിച്ചപ്പോൾ കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് ചെന്നൈക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഇവരെ തോൽപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

Chennaiyin FcKerala BlastersVincy Barretto
Comments (0)
Add Comment