വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഗംഭീരമായ ഒരു വിജയമാണ് ബ്രസീൽ നേടിയിട്ടുള്ളത്.ബ്രസീലിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് എതിരാളികളായ പെറുവിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.റാഫീഞ്ഞ രണ്ട് ഗോളുകൾ മത്സരത്തിൽ നേടിയിരുന്നു.ലൂയിസ് ഹെൻറിക്കെ,ആൻഡ്രിയാസ് പെരേര എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയിട്ടുള്ളത്.
ഈ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ബ്രസീൽ പതിയെ പതിയെ ട്രാക്കിലായി വരികയും ചെയ്യുന്നുണ്ട്.ഇന്നത്തെ മത്സരത്തിലൊക്കെ മികച്ച പ്രകടനം ബ്രസീൽ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ക്ലബ്ബിന് വേണ്ടി മാത്രം മികച്ച പ്രകടനം നടത്തുന്ന വിനീഷ്യസിനെ ഇനി ബ്രസീലിന് ആവശ്യമില്ല എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്.
ട്വിറ്റർ ഹാൻഡിലുകളിൽ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ കാണാൻ കഴിയും.മാത്രമല്ല അവർ തെളിവുകൾ നിരത്തുകയും ചെയ്യുന്നുണ്ട്. അതായത് വിനീഷ്യസിനൊപ്പം നാല് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ.അതിൽ മൂന്നെണ്ണത്തിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു.ഒരെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. മൂന്ന് ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.
എന്നാൽ വിനീഷ്യസ് ഇല്ലാതെ ആറു മത്സരങ്ങൾ കളിച്ചു.അതിൽ നാല് മത്സരങ്ങളിലും വിജയിക്കാൻ ബ്രസീലിന് സാധിച്ചു. ഒരു സമനിലയും ഒരു തോൽവിയുമാണ് ഫലം. 12 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അതായത് വിനീഷ്യസ് ഇല്ലാത്തപ്പോൾ ബ്രസീൽ മികച്ച പ്രകടനം നടത്തുന്നു എന്നുള്ളത് തന്നെയാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
35 മത്സരങ്ങൾ ബ്രസീലിന് വേണ്ടി വിനി കേവലം 5 ഗോളുകളും 5 അസിസ്റ്റുകളും മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.ഇതുകൊണ്ടാണ് ആരാധകർ വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നത്. ദേശീയ ടീമിനോട് ഒട്ടും ആത്മാർത്ഥത വിനിക്ക് ഇല്ല എന്നാണ് പലരും ആരോപിക്കുന്നത്. ഇപ്പോ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സാധ്യത കൽപ്പിക്കപ്പെടുന്ന താരം കൂടിയാണ് വിനീഷ്യസ്.