ബ്രസീൽ ഇന്ന് ഒരു ഗംഭീര വിജയമാണ് കോപ്പ അമേരിക്കയിൽ സ്വന്തമാക്കിയിട്ടുള്ളത്.പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് വിനീഷ്യസ്. എന്നാൽ ബൂട്ട് കൊണ്ട് അദ്ദേഹം ഇന്ന് മറുപടി നൽകുകയായിരുന്നു.തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ അദ്ദേഹം നടത്തിയത്.
ബ്രസീലിന് വേണ്ടി ഇരട്ട ഗോളുകളാണ് വിനി നേടിയത്. അദ്ദേഹത്തിന്റെ മികവിലാണ് ബ്രസീൽ 4-1 ന്റെ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് വിനി തന്റെ മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ആദ്യം ലഭിച്ച പെനാൽറ്റി പക്കേറ്റ പാഴാക്കുകയായിരുന്നു. എന്നാൽ രണ്ട് ഗോളുകൾ വിനീഷ്യസ് ആദ്യപകുതിയിൽ തന്നെ നേടുകയായിരുന്നു.സാവിയോ ഒരു ഗോൾ നേടുകയും ചെയ്തു.
ഇങ്ങനെ ഫസ്റ്റ് ഹാഫ് അവസാനിച്ചപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ മുന്നിട്ടുനിൽക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പരാഗ്വ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ പിന്നീട് ലഭിച്ച പെനാൽറ്റി പക്കേറ്റ ഗോളാക്കി മാറ്റി. അങ്ങനെ 4-1 ന്റെ വിജയമാണ് ബ്രസീൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ 4 പോയിന്റ് നേടിയ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.
എടുത്തുപറയേണ്ടത് വിനീഷ്യസിനെ തന്നെയാണ്.ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം നടത്തി ബാലൺഡി’ഓർ പോരാട്ടത്തിൽ ഒന്നാമത് ആയിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.പക്ഷേ ഈ മത്സരത്തിൽ രാജകീയ തിരിച്ചുവരവ് അദ്ദേഹം നടത്തിക്കഴിഞ്ഞു.ബാലൺഡി’ഓർ പോരാട്ടത്തിൽ താൻ തന്നെയാണ് മുൻപിൽ എന്ന് അദ്ദേഹം ഒരിക്കൽ കൂടി വിളിച്ചു പറയുകയായിരുന്നു