2018ൽ ബ്രസീൽ ക്ലബ്ബായ ഫ്ലമെങ്കോയിൽ നിന്നായിരുന്നു വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ എത്തിയത്. തുടക്കകാലത്ത് വളരെയധികം ബുദ്ധിമുട്ടിയിരുന്നു വിനീഷ്യസ്.പക്ഷേ ഇപ്പോൾ റയലിന്റെ അഭിവാജ്യ ഘടകമാണ്.ഇന്ന് റയലിന് ഒഴിച്ച് കൂടാനാവാത്ത താരമാണ് വിനി ജൂനിയർ.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് റിന്യൂ ചെയ്യാൻ റയൽ തീരുമാനിച്ചിട്ടുണ്ട്.ഒരു ഓഫർ നൽകിയിട്ടുമുണ്ട്. 2028 വരെയുള്ള ഒരു വലിയ ഓഫറാണ് നൽകിയിട്ടുള്ളത്. വലിയ സാലറിയും ഈ താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതായത് റയൽ മാഡ്രിഡിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരമായി മാറാൻ ഇതോടെ വിനീഷ്യസിന് സാധിക്കും. കൂടാതെ ഒരു ബില്യൺ യുറോയാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. അതിനർത്ഥം ഈ അഞ്ചു വർഷക്കാലയളവിനുള്ളിൽ അദ്ദേഹത്തെ റയലിന് നഷ്ടപ്പെടാനുള്ള സാധ്യതകൾ കുറവാണ്. മറ്റൊരു കാര്യം കൂടി ഈ കോൺട്രാക്ടിൽ ഉണ്ട്. അതായത് ബാലൺ ഡിഓർ അവാർഡ് കഴിഞ്ഞാൽ ഒരു പ്രത്യേക ബോണസ് ലഭിക്കും. അദ്ദേഹത്തിന് കൂടുതൽ മോട്ടിവേഷൻ നൽകുന്ന ഒരു കാര്യമാണ് ഈ ബോണസ്.
ഈ ഓഫർ വിനി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.ഉടൻതന്നെ ഔദ്യോഗികമായി കൊണ്ട് ഒപ്പുവെക്കും. ഇനിയും അഞ്ചുവർഷക്കാലം വിനിയെ റയൽ ജേഴ്‌സിയിൽ നമുക്ക് കാണാനാവും.