വായ്ത്താളം നിർത്തുക,കളത്തിൽ ചെയ്തു കാണിക്കുക,ഇവാൻ വുക്മനോവിച്ച് രോഷത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സ് വളരെ നിർണായകമായ ഒരു മത്സരത്തിനാണ് ഇന്ന് വരുന്നത്. എതിരാളികൾ ചെന്നൈയാണ്. ചെന്നൈയുടെ സ്റ്റേഡിയമായ മറീന അരീനയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്.എന്തെന്നാൽ അവസാന നാല് മത്സരങ്ങളിലും പൊട്ടി തകർന്നുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്.
ഡിഫൻസും അറ്റാക്കും ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ തലവേദന സൃഷ്ടിക്കുന്നുണ്ട്.പ്രത്യേകിച്ച് ക്ലബ്ബ് ഇപ്പോൾ ഒരുപാട് ഗോളുകൾ വഴങ്ങുന്നു.അതിന് ഒരു പരിഹാരം കാണേണ്ടതുണ്ട്. പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോഴും പരിശീലകനും താരങ്ങൾക്കും ഓരോ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ മത്സരത്തോടെ കൂടി അതെല്ലാം അവസാനിപ്പിച്ചിട്ടുണ്ട്. മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തുന്നതെന്ന് വുക്മനോവിച്ച് തന്നെ നേരത്തെ സമ്മതിച്ചിരുന്നു. അതിന്റെ ബാക്കി എന്നോണം ഒരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ വുക്മനോവിച്ച് നൽകിയിട്ടുണ്ട്.
അതായത് കളത്തിന് പുറത്തുള്ള ബ്ലാ ബ്ലാ ബ്ലാ അഥവാ വായ്ത്താളം നിർത്തണമെന്നും കളിക്കളത്തിൽ ചെയ്തു കാണിക്കണം എന്നുമാണ് വുക്മനോവിച്ച് രോഷത്തോടുകൂടി പറഞ്ഞിട്ടുള്ളത്. മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു വുക്മനോവിച്ച്. എന്ത് വിലകൊടുത്തും വിജയിച്ചുകൊണ്ട് 3 പോയിന്റുകൾ കരസ്ഥമാക്കണം എന്ന മുന്നറിയിപ്പാണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പരിശീലകൻ നൽകിയിട്ടുള്ളത്.
ഈ ബ്ലാ ബ്ലാ നിർത്താൻ സമയമായി.കളിക്കളത്തിൽ ചെയ്തു കാണിക്കണം.കളിക്കളത്തിലാണ് നമ്മൾ പ്രതികരിക്കേണ്ടത്. അതുകൊണ്ടുതന്നെ പോയിന്റുകൾ കളക്ട് ചെയ്യൽ ആരംഭിക്കേണ്ടതുണ്ട്.ആരാധകർക്ക് വേണ്ടി വിജയം സ്വന്തമാക്കേണ്ടതുണ്ട്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അവസാനത്തെ നാല് മത്സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ തിരിച്ചു വരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും.
അതേസമയം ചെന്നൈയും മോശം സമയത്തിലൂടെ തന്നെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐഎസ്എൽ മത്സരത്തിലും അതിനു മുൻപ് നടന്ന സൂപ്പർ കപ്പ് മത്സരത്തിലും അവർ പരാജയപ്പെട്ടിരുന്നു. സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത് എന്നത് അവർക്ക് മുൻഗണന നൽകുന്ന കാര്യമാണ്.അതുകൊണ്ടുതന്നെ രണ്ട് ടീമുകളും ഒരു കടുത്ത പോരാട്ടം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.