ഞങ്ങൾ നിലനിർത്താൻ ശ്രമിക്കും:ബ്ലാസ്റ്റേഴ്സ് താരം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വുക്മനോവിച്ച് പറയുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമില്ലാത്ത ഒരു മത്സരമാണിത്. എന്തെന്നാൽ നേരത്തെ തന്നെ പ്ലേ ഓഫ് ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാത്തിരുന്നത് ലാറ ശർമയായിരുന്നു.അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്. ഇന്നത്തെ മത്സരത്തിലും ലാറ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുക.അക്കാര്യം പരിശീലകൻ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല വളരെ ബുദ്ധിമുട്ടേറിയ ഒരു വർഷമാണ് ലാറയെ താണ്ടി പോയതും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തും എന്നുള്ള ഒരു ഉറപ്പും വുക്മനോവിച്ച് നൽകിയിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വുക്മനോവിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ഗോൾകീപ്പർ ആയിക്കൊണ്ട് ലാറക്ക് തന്നെയാണ് സാധ്യതകൾ ഉള്ളത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു സീസൺ ആണ്.കാരണം അദ്ദേഹത്തിന് പിതാവിനെ നഷ്ടമായി. 2022 ഒക്ടോബറിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.അദ്ദേഹം ഇപ്പോൾ ലോണിലാണ് കളിക്കുന്നത്. അദ്ദേഹത്തെ സ്ഥിരമാക്കാൻ സാധിക്കുമോ എന്നുള്ളത് ഞങ്ങൾ ഞങ്ങൾ നോക്കുന്നുണ്ട്, ഇതാണ് ഇവാൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഇത്. കഴിഞ്ഞ 11 മത്സരങ്ങളിൽ 9 മത്സരങ്ങളിൽ ലാസ്റ്റ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇന്നെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment