നാണക്കേട്,ഞാനെന്റെ കരിയറിൽ നാല് മത്സരങ്ങൾ തുടർച്ചയായി തോറ്റിട്ടില്ല, താരങ്ങൾക്കും ഈ നാണക്കേട് തോന്നണം :വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിൽ മോശം പ്രകടനമാണ് നടത്തിയത്.ഷില്ലോങ് ലജോങ്ങിനെതിരെയുള്ള ആദ്യ മത്സരം ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ജംഷെഡ്പൂർ എഫ്സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.
പിന്നീട് ഐഎസ്എല്ലിൽ ഒഡീഷയോട് ഒന്നനെതിരെ 2 ഗോളുകൾക്ക് തോറ്റു. ഏറ്റവും ഒടുവിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് തോറ്റത്.ഇത് വളരെ വലിയ നാണക്കേട് സൃഷ്ടിക്കുന്ന ഒരു കാര്യമായിരുന്നു. അവസാനമായി കളിച്ച നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കൂപ്പ് കുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് വുക്മനോവിച്ച് ഇത് പറയുകയും ചെയ്തിട്ടുണ്ട്. തന്റെ കരിയറിൽ ആദ്യമായാണ് നാലു മത്സരങ്ങൾ താൻ തുടർച്ചയായി പരാജയപ്പെടുന്നതെന്നും തനിക്ക് ഒരുപാട് നാണക്കേട് തോന്നുന്നു എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഈ നാണക്കേട് താരങ്ങൾക്ക് തോന്നുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.
പഞ്ചാബ് എഫ്സിക്കെതിരെയുള്ള ഞങ്ങളുടെ പ്രകടനം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുള്ള ഏറ്റവും നിലവാരം കുറഞ്ഞ പ്രകടനമാണ്.ഞാൻ എന്റെ കരിയറിൽ ഒരിക്കൽ പോലും തുടർച്ചയായി 4 മത്സരങ്ങൾ പരാജയപ്പെട്ടിട്ടില്ല.തീർച്ചയായും ഇത് നാണക്കേട് ഉണ്ടാക്കുന്നതാണ്. താരങ്ങൾക്കും ഇതേ നാണക്കേട് തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,വുക്മനോവിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്നത് ഓവൻ കോയ്ലിന്റെ ചെന്നൈയിൻ എഫ്സിയെയാണ്.ചെന്നൈയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം നിർബന്ധമാണ്. അല്ലായെങ്കിൽ പോയിന്റ് പട്ടികയിൽ ക്ലബ്ബിന് ഇനിയും താഴേക്ക് പോകേണ്ടിവരും.