ഐഎസ്എൽ ഷീൽഡിൽ ബ്ലാസ്റ്റേഴ്സിന് പണി തരാൻ പോകുന്ന ക്ലബ്ബുകൾ ഏതൊക്കെയെന്ന് പറഞ്ഞ് വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് ഇത് പത്താമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലാണ് പന്ത് തട്ടുന്നത്. ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്. പക്ഷേ ഈ ക്ലബ്ബിനെ കൈവിടാൻ തയ്യാറായിട്ടില്ല. പതിവുപോലെ ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് ഈ സീസണിനെയും നോക്കിക്കൊണ്ടിരിക്കുന്നത്.മികച്ച ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. ഏഴുമത്സരങ്ങളിൽ നിന്ന് 16 പോയിന്റുകൾ കരസ്ഥമാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ബ്ലാസ്റ്റേഴ്സിന് ഇത് ഹോം മത്സരമാണ്. ഈ മത്സരത്തിന് മുന്നേ നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് സംസാരിച്ചിരുന്നു.ഇത്തവണത്തെ ഐഎസ്എൽ ഷീൽഡിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ക്ലബ്ബുകൾ ഏതൊക്കെയാണ് എന്ന് വുക്മനോവിച്ചിനോട് ചോദിക്കപ്പെട്ടിരുന്നു.നാല് ക്ലബ്ബുകളുടെ പേരാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി,മോഹൻ ബഗാൻ, ഒഡീഷ എന്നിവരാണ് ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി കടുത്ത പോരാട്ടം നടക്കുക എന്നാണ് ആശാന്റെ പ്രവചനം. ഇവരോടാണ് കേരള ബ്ലാസ്റ്റേഴ്സിന് ഷീൽഡിനായും ട്രോഫിക്കായും മത്സരിക്കേണ്ടത്. ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം ഈ സീസണൽ ഈ ടീമുകൾ തന്നെയാണ് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക. എല്ലാവരും മികച്ച രൂപത്തിൽ ഇപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.
പ്ലേ ഓഫിന് വേണ്ടി മുൻപന്തിയിൽ ഉണ്ടാകാൻ പോകുന്ന ക്ലബ്ബുകളാണ് എഫ്സി ഗോവ,മുംബൈ സിറ്റി, മോഹൻ ബഗാൻ, ഒഡീഷ തുടങ്ങിയ ക്ലബ്ബുകൾ.ഈ നാല് ടീമുകൾക്കും മികച്ച ഒരു സ്ക്വാഡ് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.മാത്രമല്ല മികച്ച പരിശീലകരുണ്ട്, ഒരുപാട് എക്സ്പീരിയൻസുണ്ട്.എങ്ങനെയാണ് പോയിന്റ് കളക്ട് ചെയ്യുക,എങ്ങനെയാണ് മത്സരങ്ങൾ വിജയിക്കുക എന്നതൊക്കെ അവർക്ക് കൃത്യമായി അറിയാം. അവർക്കിടയിൽ ഒരാളായിക്കൊണ്ട് അതിനുവേണ്ടി പോരാടാൻ ഞങ്ങൾക്ക് കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,വുക്മനോവിച്ച് പറഞ്ഞു.
നിലവിൽ ഗോവയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇന്നത്തെ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ചു കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സാധിക്കും. അതേസമയം മോഹൻ ബഗാൻ ആകെ കളിച്ച നാലു മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. അവർ മികച്ച ഫോമിലാണ് തുടരുന്നതെങ്കിൽ കൂടിയും ഒഡീഷയോട് അവർ AFC കപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു.