വിരമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ച് അർജന്റീനക്കൊപ്പം വേൾഡ് കപ്പ് നേടിയ സൂപ്പർ താരം.

വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന നാഷണൽ ടീമിലെ അംഗങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോഴും ടീമിനോടൊപ്പം തുടരുന്നുണ്ട്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങളിൽ വേൾഡ് കപ്പ് ടീം തന്നെയായിരുന്നു കളിച്ചിരുന്നത്.പക്ഷേ ഒരു താരത്തിന്റെ അഭാവം നമുക്കവിടെ കാണാൻ കഴിയും.

അതായത് സൂപ്പർതാരമായ പപ്പു ഗോമസ് ഇപ്പോൾ അർജന്റീന നാഷണൽ ടീമിനോടൊപ്പമില്ല. അദ്ദേഹത്തെ പരിശീലകനായ സ്കലോണി സ്‌ക്വാഡിലേക്ക് പരിഗണിക്കാറില്ല. മാത്രമല്ല നാഷണൽ ടീമിലെ അംഗങ്ങളുമായി അദ്ദേഹത്തിനും ഭാര്യക്കും പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ ഉണ്ടായിരുന്നു.മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

അർജന്റീന നാഷണൽ ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് പപ്പു ഗോമസ് വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. വിരമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട് എന്നാണ് ഈ താരം പറഞ്ഞിട്ടുള്ളത്. മോശമായ രീതിയിൽ വിരമിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ അർജന്റൈൻ താരം പറഞ്ഞിട്ടുണ്ട്.

ശരിയായ അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. അത്തരത്തിലുള്ള ഒരു അവസരം വന്നിട്ടില്ലെങ്കിൽ വിരമിക്കുന്ന കാര്യം ഞാൻ പരിഗണിക്കുന്നുണ്ട്.മോശമായ രീതിയിൽ വിരമിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ ഞാൻ വേൾഡ് കപ്പ് നേടി എന്നുള്ളത് അനിർവചനീയമാണ്.ഞാൻ ചെയ്ത ഹാർഡ് വർക്കിനും ഡെഡിക്കേഷനും കിട്ടിയ ഒന്നാണ് ഇത്.ഞാനൊരിക്കലും വേൾഡ് കപ്പ് നേടുമെന്ന് സങ്കൽപ്പിച്ചിരുന്നില്ല, പപ്പു ഗോമസ് പറഞ്ഞു.

ഇപ്പോഴത്തെ അർജന്റീന ടീമിന്റെ പ്ലാനുകളിൽ അദ്ദേഹത്തിന് സ്ഥാനമില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.ഒക്ടോബറിൽ രണ്ട് വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങൾ കൂടി അർജന്റീന കളിക്കുന്നുണ്ട്. ആ ടീമിനെ ഉടൻതന്നെ സ്കലോണി പ്രഖ്യാപിക്കും. അതിൽ പപ്പു ഗോമസിന് ഇടം ലഭിക്കാൻ സാധ്യത കുറവാണ്.

Argentinapapu GomezWorld Cup
Comments (0)
Add Comment