അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ ഫുട്ബോളിന്റെ ഷെഡ്യൂളുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു.അടുത്ത സീസണിൽ ആദ്യം ഡ്യൂറന്റ് കപ്പാണ് അരങ്ങേറുക. പിന്നീട് ഒക്ടോബർ 25ആം തീയതിയാണ് ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കമാവുക.ഏപ്രിൽ മുപ്പതാം തീയതി വരെ ഇന്ത്യൻ സൂപ്പർ ലീഗ് ഉണ്ടാകും.
ഇങ്ങനെ സീസണിന്റെ മുഴുവൻ ഷെഡ്യൂളുകളും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ടതായി ട്വീറ്റിലൂടെ മാർക്കസ് മർഗുലാവോ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ കമന്റ് ബോക്സിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിറ്റ്നസ് പരിശീലകനായ വെർണർ മാർടെൻസ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ പരിഹാസവുമായി രംഗത്ത് വന്നിട്ടുണ്ട്. ആദ്യം അവർ ഈ സീസണിലെ ഫിക്സർ അയച്ചു നൽകട്ടെ എന്നാണ് ഇദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്.
കൂടെ ചിരിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തിട്ടുണ്ട്.അതായത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യഘട്ട മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.കലിംഗ സൂപ്പർ കപ്പിന് ശേഷമാണ് രണ്ടാംഘട്ട മത്സരങ്ങൾ നടക്കുക. എന്നാൽ അതിനുള്ള ഫിക്സ്ചർ ഇതുവരെ AIFF പുറത്തുവിട്ടിട്ടില്ല.അത് ടീമുകളെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒരു കാര്യമാണ്.അതിനനുസരിച്ച് പ്ലാനുകൾ നടപ്പിലാക്കാൻ ഫിക്സ്ചർ ഇല്ലാത്തതിനാൽ സാധിക്കുന്നില്ല.അതിനെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിറ്റ്നസ് പരിശീലകൻ പരിഹസിച്ചിട്ടുള്ളത്.
ഇന്ത്യയുടെ ഏഷ്യൻ കപ്പ് നടക്കുന്നതിനാലും കലിംഗ സൂപ്പർ കപ്പ് നടക്കുന്നതിനാലുമാണ് അവർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫിക്സ്ചർ പുറത്ത് വിടാൻ കാലതാമസം എടുക്കുന്നത്.എന്നാൽ ഇതിനെതിരെ നേരത്തെ തന്നെ പരിശീലകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു. ഏതായാലും ഈ കമന്റിന് താഴെ ഒരുപാട് പേർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ കമന്റിനും AIFF ബാൻ നൽകും ട്ടോ എന്നാണ് പലരും തമാശക്ക് പറഞ്ഞിട്ടുള്ളത്.
കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബ്ലാസ്റ്റേഴ്സ് ആണ്. ഐഎസ്എല്ലിലെ ഷീൽഡോ കപ്പോ എടുക്കുക എന്നുള്ളതാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ലക്ഷ്യം.