എന്താണ് ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിക്കുന്ന കാര്യം? തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കൊണ്ട് സ്വീഡിഷ് പരിശീലകൻ മികയേൽ സ്റ്റാറെ ചുമതല ഏറ്റിരുന്നു. ക്ലബ്ബ് വിട്ട ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്കാണ് ഈ പരിശീലകൻ എത്തിയിട്ടുള്ളത്.യൂറോപ്പിലെ പരിചയസമ്പത്തുമായാണ് അദ്ദേഹം വരുന്നത്.കരിയറിൽ ഒരുപാട് കിരീടങ്ങൾ നേടിയിട്ടുള്ള അനുഭവ സമ്പത്തും ഇദ്ദേഹത്തിന് ഒരു മുതൽക്കൂട്ടാണ്.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടിക്കൊടുക്കുക എന്ന ചുമതലയാണ് ഇദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരുപാട് കാലം ഇദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്ത ബിയോൺ വെസ്ട്രോം എന്ന അസിസ്റ്റന്റ് പരിശീലകനെ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗീസ് സെറ്റ് പീസ് പരിശീലകനായ മൊറൈസും ഇദ്ദേഹത്തെ സഹായിക്കാനുണ്ട്. ചുരുക്കത്തിൽ ഒരു അടിപൊളി കോച്ചിംഗ് സ്റ്റാഫ് തന്നെ ഇപ്രാവശ്യം ഉണ്ട്.അത് വർക്കാവണമെന്ന് മാത്രം.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാമിൽ ഇന്നലെ ലൈവിൽ സ്റ്റാറെ പ്രത്യക്ഷപ്പെട്ടിരുന്നു.ഒരു അഭിമുഖം എന്ന രൂപേണയാണ് പരിശീലകൻ എത്തിയിട്ടുള്ളത്.ഹോസ്റ്റ് ചെയ്ത വ്യക്തി ഒരുപാട് കാര്യങ്ങൾ പരിശീലകനോട് ചോദിച്ചറിഞ്ഞിരുന്നു. ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന കാര്യം എന്താണ് എന്നത് ചോദിച്ചിരുന്നു.അലസത എന്നാണ് ഈ പരിശീലകൻ മറുപടി പറഞ്ഞിട്ടുള്ളത്.
എന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിക്കുന്നത് അലസതയാണ്. നിങ്ങൾ നിങ്ങളുടെ പരമാവധി എഫേർട്ട് ഇട്ടില്ലെങ്കിൽ, നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കിൽ,തീർച്ചയായും നിങ്ങൾ അലസരാണ്.മടിയുള്ളവരാണ്.അത് ഞാൻ ഇഷ്ടപ്പെടുന്ന ഒന്നല്ല,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കാര്യങ്ങൾ വളരെ വ്യക്തമാണ്. ബ്ലാസ്റ്റേഴ്സിലെ ഓരോ താരവും ഹാർഡ് വർക്ക് ചെയ്യേണ്ടിവരും. ഓരോ താരത്തിൽ നിന്നുമുള്ള പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഈ പരിശീലകൻ ശ്രമിക്കുക.ഒരു കർക്കശക്കാരനായ പരിശീലകൻ തന്നെയായിരിക്കും ഇദ്ദേഹം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്തൊക്കെയായാലും ആത്യന്തികമായി ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം റിസൾട്ട്കളാണ് വേണ്ടത്.