കഴിഞ്ഞ സീസണിലാണ് ആദ്യമായി പഞ്ചാബ് എഫ്സി ഐഎസ്എൽ കളിച്ചത്. വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അവർക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു താരമുണ്ട്. അത് സെന്റർ സ്ട്രൈക്കറായ വിൽമർ ജോർദാനായിരുന്നു. കൊളംബിയൻ താരമായ ഇദ്ദേഹം 15 മത്സരങ്ങളാണ് ലീഗിൽ കളിച്ചിരുന്നത്.
അതിൽ നിന്ന് 8 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പഞ്ചാബ് പരാജയപ്പെടുത്തിയപ്പോൾ തിളങ്ങിയത് ഈ താരമായിരുന്നു. രണ്ടു ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്. തന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹം പഞ്ചാബിൽ തന്നെ തുടരും എന്നായിരുന്നു റിപ്പോർട്ടുകൾ.പക്ഷേ ഒരു ട്വിസ്റ്റ് ഇവിടെ സംഭവിച്ചിട്ടുണ്ട്. മറ്റൊരു ഐഎസ്എൽ വമ്പന്മാർ അദ്ദേഹത്തെ സ്വന്തമാക്കി കഴിഞ്ഞു.
മറ്റാരുമല്ല ചെന്നൈയിൻ എഫ്സിയാണ് ജോർദാനെ സ്വന്തമാക്കിയിട്ടുള്ളത്.ഈ കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ 5 വിദേശ താരങ്ങൾ ചെന്നൈയിൽ എത്തിക്കഴിഞ്ഞു. ഇനി സൗത്ത് അമേരിക്കയിൽ നിന്നും ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ കൂടിയാണ് ചെന്നൈയിലേക്ക് വരാനുള്ളത്. അധികം വൈകാതെ തന്നെ ആ സൈനിങ് പൂർത്തിയാകുമെന്ന് മെർഗുലാവോ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ജോർദാൻ വരുന്നതോടെ ഇവർ ഇരട്ടി കരുത്തരാകും. ഡാനിയൽ ചീമ ചുക്വു ഓൾറെഡി അവിടെ മുന്നേറ്റ നിരയിൽ ഉണ്ട്. കൂടാതെ റയാൻ എഡാർഡ്സ്,കോണോർ ഷീൽഡ്സ്, എൽസീഞ്ഞോ ഡയസ് തുടങ്ങിയ വിദേശ താരങ്ങളും അവിടെയുണ്ട്. ചുരുക്കത്തിൽ അടുത്ത സീസണിൽ ചെന്നൈ ഒരു കരുത്തെറിയ ടീം തന്നെയായിരിക്കും.