ഒടുവിൽ നെയ്മർ-ബാഴ്സ റൂമറുകളിൽ മൗനം വെടിഞ്ഞ് സാവി.
നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇപ്പോൾ വേൾഡ് ഫുട്ബോൾ ഏറ്റവും ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന വാർത്ത. ബാഴ്സയുടെ ഫ്രഞ്ച് താരമായ ഡെമ്പലെ ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തുകയാണ്. ഈയൊരു അവസരത്തിലാണ് നെയ്മർ ജൂനിയർ പിഎസ്ജി വിട്ടുകൊണ്ട് ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്താൻ ആഗ്രഹിക്കുന്നത്.
ബാഴ്സയുടെ പരിശീലകനായ സാവിക്ക് നെയ്മറുടെ കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല എന്നായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ.ജോയൻ ഗാമ്പർ ട്രോഫി മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിനെ 4-2 എന്ന സ്കോറിന് ബാഴ്സ പരാജയപ്പെടുത്തിയിരുന്നു. ഇതിനുശേഷം നെയ്മറുടെ ട്രാൻസ്ഫർ റൂമറുകളിൽ സാവി പ്രതികരിച്ചിട്ടുണ്ട്. നെയ്മർ മറ്റൊരു ക്ലബ്ബിന്റെ താരമാണെന്നും എന്താണ് സംഭവിക്കുക എന്നത് നമുക്ക് നോക്കാമെന്നുമാണ് സാവി പറഞ്ഞത്.
നെയ്മറെ കുറിച്ച് എനിക്കിപ്പോൾ ഒന്നും പറയാൻ സാധിക്കില്ല. കഴിഞ്ഞ വർഷം തന്നെ ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, മറ്റൊരു ക്ലബ്ബിന്റെ താരത്തെക്കുറിച്ച് നമുക്ക് ഇങ്ങനെ സംസാരിക്കാനാവില്ല,കാരണം അതവരെ ദേഷ്യം പിടിപ്പിക്കും. നമുക്ക് ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കുന്നത് വരെ എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്നു കാണാം,സാവി മാധ്യമങ്ങളോട് പറഞ്ഞു.
നെയ്മർ ജൂനിയറെ കൊണ്ടുവരാൻ താല്പര്യപ്പെടുന്നത് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ടയാണ്.പക്ഷേ മുമ്പും ഒരുപാട് തവണ നെയ്മറെ ബാഴ്സയുമായി ബന്ധപ്പെടുത്തിക്കൊണ്ട് റൂമറുകൾ ഉണ്ടായിരുന്നു.അതൊക്കെ ഒന്നുമാവാതെ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ റൂമറുകളിൽ വിശ്വസിക്കാത്ത ഒരു വലിയ വിഭാഗം ആളുകൾ തന്നെ ലോക ഫുട്ബോളിലുണ്ട്.