യെല്ലോ കാർഡ്! ഐഎസ്എൽ ചരിത്രം തിരുത്തി കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്.ഈ തോൽവിക്ക് കാരണക്കാർ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തന്നെയാണ്. വലിയ വലിയ അബദ്ധങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഈ മത്സരത്തിൽ കാണിച്ചത്.

എന്നാൽ മറ്റൊരു കണക്കുകൂടി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരുത്തി എഴുതിയിട്ടുണ്ട്.യെല്ലോ കാർഡിന്റെ കാര്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ചരിത്രം തിരുത്തി എഴുതിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിന്റെ ആദ്യ അഞ്ച് മിനിട്ടിനുള്ളിൽ തന്നെ രണ്ട് യെല്ലോ കാർഡുകൾ കേരള ബ്ലാസ്റ്റേഴ്സിന് കാണേണ്ടി വന്നിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, മധ്യനിര താരം ഡാനിഷ് ഫാറൂഖ്‌ എന്നിവർക്കാണ് ഈ യെല്ലോ കാർഡുകൾ ലഭിച്ചിരുന്നത്.

റഫറിയോട് തർക്കിച്ചതിനാണ് ലൂണക്ക് യെല്ലോ ലഭിച്ചത്. അതേസമയം ഫൗൾ ചെയ്തതിനാണ് ഡാനിശിന് യെല്ലോ ലഭിച്ചത്. ഇതോടെ ആദ്യ അഞ്ച് മിനിട്ടിനുള്ളിൽ തന്നെ രണ്ട് യെല്ലോ കാർഡുകൾ വഴങ്ങുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. ഇതിനു മുൻപ് ആരും തന്നെ ഐഎസ്എല്ലിൽ ആദ്യ അഞ്ച് മിനിട്ടിനുള്ളിൽ 2 യെല്ലോ കാർഡുകൾ വഴങ്ങിയിട്ടില്ല.

മത്സരത്തിൽ വേറെയും രണ്ടു താരങ്ങൾക്ക് യെല്ലോ കാർഡുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്.കോയെഫ്,നവോച്ച സിംഗ് എന്നിവരാണ് ആ രണ്ടു താരങ്ങൾ. ഏതായാലും യെല്ലോ കാർഡുകളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം സസ്പെൻഷൻ ലഭിക്കാനുള്ള സാധ്യതകൾ അവിടെയുണ്ട്. ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

Adrian LunaKerala Blasters
Comments (0)
Add Comment