Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

യെല്ലോയിൽ തന്നെ തുടരുക: ആരാധകരോട് പരിശീലകൻ!

68

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്നവരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

സ്വന്തം ആരാധകർക്ക് മുന്നിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. 18,000 ത്തോളം ആരാധകർ ആയിരുന്നു വന്നിരുന്നത്. അതിനുശേഷം നടന്ന മത്സരത്തിൽ 25000 ത്തോളം ആരാധകർ സ്റ്റേഡിയത്തിൽ എത്തി.ആരാധകരുടെ കാര്യത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തുകയും ചെയ്തു.ഈ വിജയം ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്.

പക്ഷേ ഇനിയുള്ള 3 മത്സരങ്ങളും ക്ലബ്ബ് കളിക്കേണ്ടി വരുന്നത് എവേ മത്സരമാണ്. അതായത് കൊച്ചിയിൽ ലഭിച്ചതുപോലെയുള്ള സപ്പോർട്ട് സ്റ്റേഡിയത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിന് ഉണ്ടാവില്ല എന്നർത്ഥം. ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ഇല്ലാതെ വേണം മത്സരങ്ങളിൽ മുന്നോട്ടുപോകാൻ. എന്നാൽ സ്റ്റേഡിയത്തിൽ ഇല്ലെങ്കിലും യെല്ലോയിൽ തന്നെ തുടരൂ എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേ ആരാധകരോട് പറഞ്ഞിട്ടുള്ളത്.സപ്പോർട്ട് തുടരാനാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.

‘ആരാധകർ ഇവിടെ ഇല്ലെങ്കിലും അവർ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നു എന്നുള്ളത് ഞങ്ങൾക്കറിയാം. നിങ്ങൾ യെല്ലോയിൽ തന്നെ തുടരൂ ‘ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.തീർച്ചയായും എവേ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. മഞ്ഞപ്പട തന്നെ അതിന് മുൻകൈ എടുക്കാറുണ്ട്. എതിരാളികളുടെ തട്ടകത്തിൽ ആണെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിച്ച് കയറും എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.

fpm_start( "true" ); /* ]]> */