കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിലും തോൽവി രുചിക്കുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്ന് കേവലം 8 പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ 17 വയസ്സ് മാത്രമുള്ള കോറോ സിംഗ് ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.അരങ്ങേറ്റത്തിൽ തന്നെ അസിസ്റ്റും അദ്ദേഹം സ്വന്തമാക്കി. ഐഎസ്എല്ലിൽ അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോൾ കോറോ സിങ്ങിന്റെ പേരിലാണ്. മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേ താരത്തെ അഭിനന്ദിച്ചിട്ടുണ്ട്. വലിയ ടാലന്റുള്ള താരമാണ് കോറോ എന്നാണ് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറഞ്ഞത് നോക്കാം.
‘ഒരു വലിയ ടാലന്റുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ കുറച്ച് ആഴ്ചയായി അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ട്.ട്രെയിനിങ്ങിൽ മികച്ച പ്രകടനം നടത്തിയിരുന്നു.റിസർവ് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി.അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തെ പിൻവലിച്ചത് അദ്ദേഹം ക്ഷീണിച്ചതുകൊണ്ടാണ്.എനർജി കുറഞ്ഞിരുന്നു. പക്ഷേ വലിയ ഭാവി അവനുണ്ട് ‘ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ അസിസ്റ്റ് നേടുമ്പോൾ 17 വയസ്സും 340 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. ഭാവിയിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. വളരെ നിർണായകമായ മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.